CricketLatest NewsNewsSports

ലോകത്തിലെ ഏറ്റവും അണ്ടർ റേറ്റഡായ ബോളർ ആ ഇന്ത്യൻ താരം: ഉസ്മാൻ ഖവാജ

സിഡ്നി: ലോകത്തിലെ ഏറ്റവും അണ്ടർ റേറ്റഡായ ബോളർ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയാണെന്ന് ഓസീസ് താരം ഉസ്മാൻ ഖവാജ. ഇന്ത്യയുടെ ബോളിംഗ് ലൈനപ്പിലെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്ന് ഷമിയാണെന്നും എന്നാൽ ആരും ഷമിയെ കുറിച്ച് സംസാരിക്കുന്നില്ലെന്നും ഖവാജ പറഞ്ഞു.

‘എനിക്ക് തോന്നുന്നത് ലോകത്തിലെ അണ്ടർ റേറ്റഡായ ബോളർ ഷമിയാണെന്നാണ്. നമ്മൾ വിചാരിക്കുന്നതിനേക്കാൾ വേഗത്തിലാണ് ഷമി പന്തെറിയുന്നത്. അത് തന്നെയാണ് ഷമിയുടെ ഒരു മികവായി തോന്നുന്നത്. ഇന്ത്യയുടെ ബോളിംഗ് ലൈനപ്പിലെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്ന് ഷമിയാണ്. എന്നാൽ ആരും ഷമിയെ കുറിച്ച് സംസാരിക്കുന്നില്ല. എല്ലാവരും അദ്ദേഹത്തെ മറക്കുന്നു’.

Read Also:- ഐപിഎൽ രണ്ടാം പാദം: പുതിയ മൂന്ന് താരങ്ങളെക്കൂടി ടീമിലെത്തിച്ച് റോയൽ ചലഞ്ചേഴ്സ്

‘ഇപ്പോൾ ലോകത്തുള്ളതിൽ വെച്ച് ഏറ്റവും മികച്ച ബോളിംഗ് ലൈനപ്പ് ഇന്ത്യയുടേതാണ്. ലോകത്തെമ്പാടുമായി ഒട്ടേറെ മികച്ച ബോളർമാർ വേറെയുണ്ട്. പക്ഷെ ഇന്ത്യയുടെ ബോളിംഗ് ലൈനപ്പ് അവിശ്വസനീയമാണ്. ജസ്പ്രീത് ബുംറ ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ബോളർമാരിലൊരാളാണ്. ഇഷാന്ത് ശർമയും വളരെ മികവുള്ള ബോളറാണ്. ഇഷാന്തിന്റെ പരിചയസമ്പത്ത് ടീമിന് മുതൽകൂട്ടാണ്’ ഖവാജ പറഞ്ഞു.

shortlink

Post Your Comments


Back to top button