KeralaLatest NewsNews

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതൽ കർശനമാക്കും : ആരോഗ്യമന്ത്രി

പ്രാദേശിക അടിസ്ഥാനത്തിൽ തെരുവുകളെ ക്ലസ്റ്ററായി കണക്കാക്കി നിയന്ത്രണം കടുപ്പിക്കാനാണ് ആലോചനയെന്ന് ആരോഗ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം : സംസ്ഥാനത്ത് ആൾക്കൂട്ടം നിയന്ത്രിക്കാൻ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ഓണാഘോഷം അവസാനിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ കർശനമാക്കണമെന്ന് യോഗത്തിൽ പറഞ്ഞു. കോവിഡ് സ്ഥിരീകരണ നിരക്ക് കൂടുതലുള്ള ജില്ലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പൂർണമായുള്ള അടച്ചിടലിനോട് സർക്കാരിന് യോജിപ്പില്ല. എന്നാൽ, പ്രാദേശിക അടിസ്ഥാനത്തിൽ തെരുവുകളെ ക്ലസ്റ്ററായി കണക്കാക്കി നിയന്ത്രണം കടുപ്പിക്കാനാണ് ആലോചനയെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

Read Also  :  ഇന്തോനേഷ്യയ്ക്ക് സഹായ ഹസ്തവുമായി ഇന്ത്യ: ഓക്‌സിജൻ കണ്ടെയ്‌നറുകൾ എത്തിച്ചു

ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. പരിശോധനയും വാക്സിനേഷനും കൂട്ടാനും തീരുമാനമായി. ഇന്നലെ 13,383 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിവാര ഇൻഫെക്ഷൻ റേഷ്യോ എട്ടിനു മുകളിലുള്ള 414 വാർഡുകളാണുള്ളത്. ഇവിടെ നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button