KeralaNattuvarthaLatest NewsNewsIndia

ഫാത്തിമ തഹ്‌ലിയയെ ഒഴിവാക്കിയാൽ ഹരിതയെ പച്ചപിടിപ്പിക്കാൻ സഹായിക്കാമെന്ന് ലീഗ്: ചർച്ചയ്ക്കൊരുങ്ങി എം കെ മുനീർ

മലപ്പുറം: ഫാത്തിമ തഹ്‌ലിയയെ ഒഴിവാക്കണമെന്ന ആവശ്യം ലീഗിൽ ശക്തം. നേതൃത്വത്തിനെതിരെ കലാപക്കൊടിയുയര്‍ത്തിയ ഹരിതയെ അനുനയിപ്പിക്കാന്‍ തിരക്കിട്ട നീക്കങ്ങൾ നടക്കുന്നതിനിടയിലാണ് തഹ്ലിയയെ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നത്.
എംകെ മുനീറിന്റെ മധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍ നടത്തുന്നതെന്നാണ് സൂചന. ആരോപണ വിധേയരായ എംഎസ്‌എഫ് നേതാക്കളെ പുനസംഘടനയുടെ ഭാഗമായി മാറ്റി നിര്‍ത്തുന്നതും ലീഗ് നേതൃത്വത്തിന്‍റെ പരിഗണനയിലുണ്ട്.

Also Read:ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് നാളെ: പരിക്ക് മാറി സൂപ്പർ താരം ഇന്ത്യൻ ടീമിൽ തിരിച്ചെത്തി

എന്നാൽ അനുരഞ്ജന ചർച്ചയിൽ ചില ഉപാദികൾ ലീഗ് മുന്നോട്ട് വയ്ക്കുന്നുണ്ട്. പുനസംഘടന നടക്കാനിരിക്കെ, ആരോപണ വിധേയരായ എംഎസ്‌എഫ് നേതൃത്വത്തെ മാറ്റാനാണ് ലീഗിന്റെ ആദ്യ തീരുമാനം. ലീഗിലും എംഎസ്‌എഫിലും സ്ത്രീകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാന്‍ സാഹചര്യം ഉറപ്പാക്കുമെന്നു പറഞ്ഞ ലീഗ് വനിത കമ്മീഷന് നല്‍കിയ പരാതി ഹരിത പിന്‍വലിക്കണമെന്നും ആവശ്യപ്പെടുന്നു. കൂടാത ഹരിതയുടെ പ്രവര്‍ത്തനം ക്യാംപസില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഹരിത ഉന്നയിച്ച പരാതികൾ വലിയ തോതിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. അത്‌ ലീഗിന് പുറത്തേക്കും പടർന്നു കഴിഞ്ഞു. പൊതുസമൂഹം തന്നെ ലീഗിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് സംസാരിക്കുന്ന സാഹചര്യങ്ങളാണ് രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button