KeralaLatest NewsNews

രാമനാട്ടുകര ബൈപ്പാസ്: കുഴികൾ ഇല്ലാതാക്കാൻ ശാസ്ത്രീയ മാർഗം

കോഴിക്കോട്: ദേശീയപാതാ അതോറിറ്റിയുടെ കീഴിലുള്ള കോഴിക്കോട് രാമനാട്ടുകര ബൈപാസിലെ കുഴികൾ ശാസ്ത്രീയമായി അടച്ചുതുടങ്ങി. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. രാമനാട്ടുകര മേൽപാലം ഇറങ്ങിവരുന്ന ഭാഗത്തെ വലിയ കുഴികൾ അപകടഭീഷണി ഉയർത്തിയിരുന്നു. ഇവിടെയാണ് ഇപ്പോൾ ഇൻറർലോക്ക് വിരിച്ച് ശാസ്ത്രീയമായി കുഴികൾ അടച്ചുതുടങ്ങിയതെന്ന് അദ്ദേഹം അറിയിച്ചു.

Read Also: ഇതിനേക്കാള്‍ ഭേദം താലിബാന്റെ വെടിയേറ്റ് മരിക്കുകയായിരുന്നു: അമേരിക്ക വഞ്ചിച്ചെന്ന് അഫ്ഗാന്‍ പൗരന്മാര്‍

മേൽപാലത്തിന്റെ താഴെ അപ്രോച്ച് റോഡിൽ വെള്ളംകെട്ടി നിൽക്കുന്നതായിരുന്നു നിരന്തരമായി കുഴികൾ രൂപപ്പെടാൻ കാരണമായത്. ഇതിന് ശാശ്വത പരിഹാരം കാണണമെന്ന് ദേശീയപാതാ അതോറിറ്റി അധികൃതരും കരാർ കമ്പനി പ്രതിനിധികളും പങ്കെടുത്ത് ജൂലൈ മാസം അവസാനം ചേർന്ന യോഗത്തിൽ നിർദ്ദേശിച്ചിരുന്നു. മഴക്കാലമായതിനാൽ താൽക്കാലിക പരിഹാരത്തിനാണ് ആദ്യം ശ്രമിച്ചത്. എന്നാൽ പ്രതികൂല കാലാവസ്ഥയിൽ അടച്ച കുഴികൾ വീണ്ടും പഴയപടിയായി. മഴ മാറിയപ്പോൾ തന്നെ കുഴികൾ നികത്താനുള്ള നിർദ്ദേശം നൽകുകയും ഇപ്പോൾ ഇൻറർലോക്ക് വെച്ച് പിടിപ്പിക്കുന്ന പ്രവൃത്തി ദ്രുതഗതിയിൽ നടന്നുവരുന്നുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

60 മീറ്റർ നീളവും 12 മുതൽ 15 മീറ്റർ വരെ വീതിയിലുമാണ് ഇന്റർലോക്ക് സ്ഥാപിക്കുന്നത്. ഒരു ഭാഗത്തെ പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. ഇത് പൂർത്തിയായാലുടൻ രണ്ടാംഭാഗത്തും ഇൻറർലോക്ക് സ്ഥാപിക്കും. വേഗത്തിൽ തന്നെ ഈ പ്രവൃത്തി പൂർത്തീകരിക്കുമെന്ന് കരാർ കമ്പനി അധികൃതർ ഉറപ്പു നൽകിയതായി ദേശീയപാതാ അതോറിറ്റി അധികൃതർ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

Read Also: ട്രഷറികളിൽ സൂക്ഷിച്ചിരിക്കുന്ന കാണ്ടാമൃഗങ്ങളുടെ കൊമ്പും ആനക്കൊമ്പുകളും നശിപ്പിക്കാൻ തീരുമാനിച്ച് അസം

ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്ന രാമനാട്ടുകര ബൈപാസ് വികസനം വേഗത്തിലാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്. ചുമതലയേറ്റശേഷം ബൈപാസ് വികസനവുമായി ബന്ധപ്പെട്ട് ദേശീയപാതാ അതോറിറ്റി അധികൃതരും കരാർ കമ്പനി പ്രതിനിധികളും പങ്കെടുത്തുകൊണ്ട് നിരവധി യോഗങ്ങൾ ചേർന്നു. ഈ യോഗങ്ങളിൽ നിശ്ചയിച്ച സമയക്രമത്തിന് അനുസരിച്ച് ബൈപാസ് നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്നകാര്യം ജില്ലാ കളക്ടർ പരിശോധിക്കുകയും കൃത്യമായി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യുന്നുണ്ട്. അതോടൊപ്പം മന്ത്രിയുടെ ഓഫീസ് എന്ന നിലയിലും പ്രവൃത്തി പുരോഗതി നിരീക്ഷിച്ചുവരുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: അമേരിക്കൻ സൈനികവിമാനത്തിൽ നിന്ന് വീണു മരിച്ചവരെ പരിഹസിക്കുന്ന ടിഷർട്ട്: കമ്പനിക്കെതിരെ പ്രതിഷേധം ശക്തം

shortlink

Related Articles

Post Your Comments

Related Articles


Back to top button