KeralaLatest NewsNews

തൃശൂരിൽ ഇന്ന് ഓൺലൈനായി പുലികളിറങ്ങും : ട്രാന്‍സ് ജെന്‍ഡര്‍ പുലി ഉൾപ്പെടെ 7 പുലികളാണ് ഇന്ന് ഇറങ്ങുന്നത്

തൃശൂർ : ഇന്ന് ഓൺലൈനായി പുലികളിറങ്ങും. പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാവില്ലെങ്കിലും ഓൺലൈൻ വഴി ലോകത്തുള്ള എല്ലാവര്‍ക്കും പുലിക്കളി കാണാം. ഒരു ട്രാൻസ്ജെൻഡർ പുലി ഉൾപ്പെടെ 7 പുലികളാണ് ഇറങ്ങുന്നത്.

Read Also : രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറച്ച് എണ്ണക്കമ്പനികൾ 

ചരിത്രത്തില്‍ ആദ്യമായാണ് ഒരു ട്രാന്‍സ് ജെന്‍ഡര്‍ പുലി പുലിക്കളിയുടെ ഭാഗമാകുമെന്ന പ്രത്യേകതയും ഇത്തവണത്തെ പുലിക്കളിക്കുണ്ട്. മിസ്റ്റർ കേരള പട്ടം നേടിയ പ്രവീൺ നാഥാണ് പുലിവേഷം കെട്ടുന്നത്. മുന്‍ വര്‍ഷങ്ങളില്‍ സ്ത്രീകള്‍ പുലിവേഷമണിഞ്ഞിരുന്നു.

കൊവിഡ് മൂലം സ്വരാജ് റൗണ്ടിലെ പുലികളി ഒഴിവാക്കിയപ്പോൾ സൈബർ റൗണ്ടിലാണ് പുലികൾ ഇറങ്ങുക. ഉച്ചയ്ക്ക് മൂന്ന് മുതൽ നാല് മണി വരെയാണ് അയ്യന്തോൾ ദേശത്തിന്‍റെ പുലിക്കളി.
അതേസമയം വിയ്യൂർ ദേശത്തിന്‍റെ ഒറ്റപുലി സ്വരാജ് റൗണ്ടിൽ ഇറങ്ങും. നാല് മണിക്ക് നായ്ക്കനാൽ വഴി കേറി വടക്കുംനാഥനെ വണങ്ങി ഗണപതിക്ക് ഒറ്റപ്പുലി തേങ്ങയുടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button