Latest NewsKeralaNews

ആഫ്രിക്കയിലെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്താതെ പി വി അൻവർ എംഎൽഎ: ഗുരുതരമായ ചട്ടലംഘനമെന്ന് ആക്ഷേപം

മലപ്പുറം: ആഫ്രിക്കയിലെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്താതെ നിലമ്പൂർ എം.എൽ.എ പി.വി അൻവർ. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സമർപ്പിച്ച നാമനിർദേശ പത്രികയ്ക്കൊപ്പമുള്ള രേഖകളിൽ പി വി അൻവർ ആഫ്രിക്കയിലെ സ്വത്ത് വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. ഗുരുതരമായ ചട്ടലംഘനമാണിതെന്നാണ് നിയമ വിദഗ്ധർ പറയുന്നത്.

Read Also: ക്ഷേത്രങ്ങളിലെ സ്‌ട്രോങ്ങ് റൂമുകള്‍ എടുത്തുകളയുമോ ? തീരുമാനം അറിയിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

നാമനിർദ്ദേശ പത്രികയിൽ സ്വത്ത് വിവരങ്ങൾ പരസ്യപ്പെടുത്താതിരിക്കുന്നത് ഹർജി കൂടാതെ വോട്ടർമാർക്ക് പരാതിപ്പെടാവുന്ന കുറ്റമാണ്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ 125 എ വകുപ്പ് പ്രകാരം ആറ് മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.

2016 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുൻപ് സമർപ്പിച്ച സ്വത്ത് വിവരങ്ങളിലും ആഫ്രിക്കയിലെ സ്വത്തിനേയോ നിക്ഷേപത്തേയോ കുറിച്ച് അൻവർ പറഞ്ഞിട്ടില്ല. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് മണ്ഡലത്തിൽ എംഎൽഎയെ കാണാനില്ലെന്ന പരാതി ഉയർന്നപ്പോൾ അൻവർ തന്നെ ഒരു ഫെയ്സ്ബുക്ക് ലൈവിൽ പ്രത്യക്ഷപ്പെട്ട് താൻ ആഫ്രിക്കയിലാണെന്ന വിവരം വെളിപ്പെടുത്തിയിരുന്നു. ആഫ്രിക്കയിൽ തനിക്ക് നിക്ഷേപം ഉണ്ടെന്ന് അൻവർ തന്നെ വെളിപ്പെടുത്തിയിരുന്നതാണ്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികയ്ക്ക് ഒപ്പം സമർപ്പിച്ച 66 പേജുള്ള സ്വത്ത് വിവരങ്ങളിൽ തന്റേയോ ആശ്രിതരുടേയോ പേരിൽ ആഫ്രിക്കയിൽ എന്തെങ്കിലും തരത്തിലുള്ള നിക്ഷേപമുള്ളതായി പറഞ്ഞിട്ടില്ല.

തനിക്ക് ആഫ്രിക്കയിൽ നിക്ഷേപമുണ്ടെന്ന് അൻവർ തന്നെ മണ്ഡലത്തിലെ അസാന്നിധ്യത്തിന് കാരണമായി പറയുമ്പോൾ എന്തുകൊണ്ട് അത് തെരഞ്ഞെടുപ്പ് രേഖകളിൽ ഉൾപ്പെടുത്തിയില്ലെന്ന് വ്യക്തമാക്കേണ്ട ചുമതല അൻവറിനാണ്. വിഷയത്തിൽ നടപടി സ്വീകരിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്.

Read Also: വായ്പ ചോദിച്ചെത്തിയ യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ച സംഭവം: സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെൻഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button