Latest NewsNewsInternational

അഫ്ഗാനില്‍ താലിബാന് അധികനാള്‍ പിടിച്ചുനില്‍ക്കാനാകില്ലെന്ന് റിപ്പോര്‍ട്ട് , ജനങ്ങള്‍ രണ്ടും കല്‍പ്പിച്ച്

തന്ത്രങ്ങള്‍ മാറ്റി തീവ്രവാദികള്‍

കാബൂള്‍: അഫ്ഗാന്റെ ഭരണം പിടിച്ചെങ്കിലും താലിബാന് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല എന്ന് റിപ്പോര്‍ട്ടുകള്‍. താലിബാനെതിരെ എന്തുവില കൊടുത്തും പോരാടുമെന്ന് പ്രഖ്യാപിച്ച് പഞ്ചഷിറിലെ വടക്കന്‍ സഖ്യം നിലയുറപ്പിച്ചു. ഇവരെ നേരിടാന്‍ താലിബാന്റെ സായുധ സംഘം വടക്കന്‍ മേഖലയിലേക്ക് പുറപ്പെട്ടു.

Read Also : അഫ്ഗാനിസ്ഥാനില്‍ രക്ഷാദൗത്യത്തിനായി എത്തിയ വിമാനം റാഞ്ചി: കാബൂളില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവച്ചു

ഇപ്പോള്‍ താലിബാന്റെയും വടക്കന്‍ സഖ്യത്തിന്റെയും സൈനികര്‍ നേര്‍ക്കുനേര്‍ നില്‍ക്കുന്നു എന്നാണ് അഫ്ഗാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. അതേസമയം, പഞ്ചഷിര്‍ വാലിക്ക് തൊട്ടടുത്തെത്തിയിരിക്കുകയാണ് താലിബാന്‍ സേന എന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് ജില്ലകള്‍ തിരിച്ചുപിടിച്ചാണ് ഇവര്‍ ഇവിടെ എത്തിയിരിക്കുന്നത്. ഇരുവരും മുഖാമുഖം യുദ്ധത്തിന് തയ്യാറായി നില്‍ക്കുന്നു എങ്കിലും യുദ്ധം തുടങ്ങിയതായി റിപ്പോര്‍ട്ടില്ല. ചര്‍ച്ചയിലൂടെ പരിഹാരം കാണുക അല്ലെങ്കില്‍ ഉപരോധം പ്രഖ്യാപിക്കുക എന്നീ രണ്ടു വഴികളാണ് താലിബാന്‍ ആലോചിക്കുന്നത്.

താലിബാന്‍ സൈന്യം പഞ്ചഷിര്‍ താഴ്വരയില്‍ കടന്നാല്‍ ആക്രമിക്കുമെന്ന് വടക്കന്‍ സൈന്യം പ്രഖ്യാപിച്ചിട്ടുണ്ട്. താലിബാന്‍ സേന വാലിക്ക് തൊട്ടടുത്തെത്തി. ഇനിയെന്ത് സംഭവിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button