KeralaLatest NewsNewsIndia

‘നിനക്കുള്ള പണി വരുന്നുണ്ട്, കാത്തിരിക്കുക’: കൊടി സുനിയെ വാഴ്ത്തിയ ആകാശ് തില്ലങ്കേരിക്ക് ഭീഷണിയും വിമർശനവും

കണ്ണൂർ: പാർട്ടി രക്തസാക്ഷികൾക്ക് വേണ്ടി കണക്ക് ചോദിക്കുന്നവനാണ് ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെന്ന് ആകാശ് തില്ലങ്കേരി. കൊടി സുനിക്ക് പരസ്യമായ പിന്തുണ നൽകുകയാണ് ആകാശ് തില്ലങ്കേരി. ഫെയ്സ്ബുക്കിലൂടെയാണ് കൊടി സുനി ഒറ്റയ്ക്കല്ല നാട് തന്നെ ഒപ്പമുണ്ടെന്ന് ആകാശ് തുറന്നെഴുതിയത്. ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയായ ആകാശ് സ്വർണ്ണക്കടത്ത് ക്വട്ടേഷനിലും ആരോപണം നേരിടുന്നയാളാണ്.

അതേസമയം, കൊലക്കേസ് പ്രതിയെ മറ്റൊരു കൊലക്കേസ് പ്രതി വാഴ്ത്തുന്നു എന്നാണു സോഷ്യൽ മീഡിയയിൽ ഉയരുന്ന പരിഹാസം. ‘കൂടെയുണ്ടാകും എന്നും’ എന്ന് ടിപി കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫിയും കുറിച്ചിട്ടുണ്ട്. ‘നിനക്ക് ഉള്ള പണി വരുന്നുണ്ട്, കാത്തിരിക്കുക’ എന്നെല്ലാം പോസ്റ്റിനു താഴെ കമന്റുകൾ വരുന്നുണ്ട്. ഇത്തരം കൊലവിളി/വിമർശന കമന്റുകൾക്ക് ആകാശ് മറുപടിയും നൽകുന്നുണ്ട്. ‘ഡേയ് നിന്നെയൊന്നും ഒരു ശത്രുവായ് പോലും കണക്കിലെടുത്തില്ല‌‌..ചിരിപ്പിക്കാതെ പോഡേ’, ‘ഹൃദയം തകർക്കാമെന്ന് വ്യാമോഹിക്കുന്നവരെ…രോമത്തിന് പോറിയാൽ പൊരക്ക് കയറിയെടുക്കും’ എന്നിങ്ങനെയാണ് ആകാശ് തന്റെ പോസ്റ്റിനു താഴെ കമന്റിടുന്നവർക്ക് നൽകുന്ന മറുപടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…

നാല് തോക്കിന്റെയും പത്ത്‌ വണ്ടി ഗുണ്ടകളുടെയും ബലത്തിൽ തമിഴ് സിനിമയിലെ ടാറ്റ സുമോ ഡോണുകളെ പോലെ പണത്തിന് വേണ്ടി എന്ത് തൊട്ടിത്തരവും ചെയ്യുന്ന ഒന്നര ചക്രത്തിന്റെ ഗുണ്ടകൾ തരത്തിൽ പോയി കളിക്കണം. ഇത് ആള് വേറെയാണ് ,ചെങ്കൊടിക്ക് ചോപ്പ് കൂട്ടാൻ ചോര ചിന്തിയ ധീരന്മാരുടെ വിപ്ലവമണ്ണിൽ രക്തസാക്ഷികൾക്ക് വേണ്ടി കണക്കു ചോദിക്കുന്നവൻ ,വർഗീയ വാദികളുടെ ബോംബിനെയും കടാരമുനകളെയും ചങ്കുറപ്പ് കൊണ്ട് നേരിടുന്നവൻ, അവന് ചങ്കു പറിച്ചുകൊടുക്കുന്ന ഒരു നാട് തന്നെയുണ്ട് കൂടെ..പ്രസ്ഥാനത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറുള്ള സഖാക്കളുണ്ട് കൂടെ.തരത്തിൽ പോയി കളിക്ക് മക്കളെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button