Latest NewsNewsInternational

അഫ്​ഗാൻ മന്ത്രി ഇന്ന് ജർമ്മനിയിലെ തെരുവുകളിൽ പിസ ഡെലിവറി ബോയി

അഫ്​ഗാൻ കുടിയേറ്റക്കാരുടെ ജീവിതത്തെക്കുറിച്ചും ആശങ്ക ഉയരുന്നതിനിടെയാണ് പുതിയ ചർച്ചകൾ പുരോ​ഗമിക്കുന്നത്.

ബെർലിൻ: താലിബാന് അഫ്ഗാനെ കീഴടക്കി കൊടുംക്രൂരത തുടരുമ്പോൾ ദുരിതത്തിലാകുന്നത് സാധാരണക്കാ . കുടിയേറാൻ രാജ്യങ്ങളുടെ കനിവ് തേടിയലയുന്ന അഫ്​ഗാനികളുടെ വാർത്തയാണ് ഇപ്പോൾ ലോക ശ്രദ്ധ പിടിച്ചുപറ്റുന്നത്. അത്തരത്തിലൊരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. 2020ൽ ജർമ്മനിയിലേക്ക് കുടിയേറിയ അഫ്ഗാന്‍ മന്ത്രിസഭയിലെ മുന്‍ അം​ഗം ഇന്ന് ജർമ്മനിയിലെ പിസ ഡെലിവറി ബോയിയാണ്. അന്നത്തെ പ്രധാനമന്ത്രി ​ഗനിയുമായി പ്രശ്നങ്ങളുണ്ടായതിന് തുടർന്ന് 2020ലാണ് സയിദ് അഹ്മദ് സാദത്ത് മന്ത്രി പദം രാജിവെച്ച് ജർമ്മനിയിലെത്തുന്നത്.

Read Also: ഭീകരര്‍ തന്റെ മാതൃസഹോദരനെ നിഷ്‌ക്കരുണം കൊലപ്പെടുത്തി, ഒടുവില്‍ ഇന്ത്യയില്‍ അഭയം തേടി

ആദ്യഘട്ടത്തിൽ കൈയ്യിലുണ്ടായിരുന്ന പണം ഉപയോ​ഗിച്ച് ചിലവുകൾ മുന്നോട്ടു നീക്കി. എന്നാൽ പണം മുഴുവൻ തീർന്നതോടെയാണ് താൻ സൈക്കിളിൽ പിസ ഡെലിവറി ചെയ്യാൻ ആരംഭിച്ചതെന്ന് മുൻ മന്ത്രി പറയുന്നു. ഇദ്ദേഹം പിസ ഡെലിവറി ചെയ്യുന്ന ചിത്രങ്ങൾ ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അഫ്​ഗാൻ കുടിയേറ്റക്കാരുടെ ജീവിതത്തെക്കുറിച്ചും ആശങ്ക ഉയരുന്നതിനിടെയാണ് പുതിയ ചർച്ചകൾ പുരോ​ഗമിക്കുന്നത്. `2018–ൽ അഫ്ഗാൻ സർക്കാരിന്റെ വാർത്താവിനിമയ വിഭാഗം മന്ത്രിയായിരുന്നു സയിദ് അഹ്മദ് സാദത്ത്.

shortlink

Post Your Comments


Back to top button