സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചാ വിഷയം മാപ്പിള കലാപവും വാരിയൻകുന്നത്ത് ഹാജിയുമാണ്. വാരിയന്‍ കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും ഉള്‍പ്പെടെ 387 പേരെ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്. മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും വര്‍ഗീയ കലാപമാണെന്നുമുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് നിയോഗിച്ച മൂന്നംഗ സമിതിയുടെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ നടപടി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ല്യാരും നേതൃത്വം നല്‍കിയ 1921- കലാപം ഒരിക്കല്‍ ബ്രിട്ടീഷുകാരില്‍ നിന്നുള്ള സ്വാതന്ത്ര്യം തേടിയുള്ളത് ആയിരുന്നില്ല. മതപരിവര്‍ത്തനം ലക്ഷ്യമിട്ടുള്ള മതമൗലികവാദ പ്രസ്ഥാനമായിരുന്നു ഇതെന്നും സമിതി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ ഇതിനെതിരെ കേരളത്തില്‍ ഭരണ-പ്രതിപക്ഷ ഭേദമന്യേ പ്രതിഷേധം ഉയര്‍ന്ന് കഴിഞ്ഞു . ഇപ്പോഴിതാ പ്രമുഖ സംവിധായകൻ സിബി മലയിൽ മാപ്പിള ലഹളയെ കുറിച്ച് ഒരു ചിത്രം എടുക്കാൻ സംവിധായകൻ ജിജോ തീരുമാനിച്ചതിനെക്കുറിച്ചു തുറന്നു പറയുന്നു. ദി ക്യു ചാനലിലാണ് സംവിധായകൻ മലബാർ കലാപത്തിന്റെ യഥാർത്ഥ മുഖം അവതരിപ്പിക്കുന്ന ഒരു ചിത്രത്തിന്റെ വർക്കുകൾ നടത്തിയെന്നും എന്നാൽ ചന്ദ്രികയിലെ പ്രതിഷേധ റിപ്പോർട്ടിംഗ് കാരണം നിർത്തി വച്ചുവെന്നും വെളിപ്പെടുത്തിയത്.
പടയോട്ടം ,മൈ ഡിയർ കുട്ടിച്ചാത്തൻ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനാണ് ജിജോ. മാപ്പിള ലഹളയെ കുറിച്ച് പഠിക്കുകയും, തീരുരങ്ങാടിയിലും മറ്റും പോയി ആളുകളെ കണ്ട് ഇൻ്റർവ്യൂ വരെ ചെയ്ത പ്രൊജക്റ്റ് ചന്ദ്രികയിലെ പ്രതിഷേധ റിപ്പോർട്ടിംഗ് കാരണം നിർത്തി വച്ചത് എന്നാണ് സിബി മലയിൽ പറയുന്നത്.
Post Your Comments