Latest NewsNewsInternational

ചെറിയ പെണ്‍കുട്ടികളെ അന്വേഷിച്ച് വീടുകള്‍ കയറി താലിബാൻ തീവ്രവാദികളുടെ പരിശോധന: മാധ്യമപ്രവര്‍ത്തകൻ ഹോളി മക്കെയ്

താലിബാന്‍റെ നിര്‍ബന്ധിത വിവാഹം ലക്ഷക്കണക്കിന് അഫ്ഗാന്‍ പെണ്‍കുട്ടികളുടെ ജീവിതമാണ് ഇരുട്ടിലാക്കിയത്

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ വിവാഹ പ്രായമായ പെണ്‍കുട്ടികളെ അന്വേഷിച്ച് വീടുകള്‍ കയറി താലിബാന്‍ തീവ്രവാദികൾ പരിശോധന നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനില്‍ രക്ഷപ്പെട്ട മാധ്യമപ്രവര്‍ത്തകനായ ഹോളി മക്കെയ് ആണ് ഈക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഫ്ഗാന്‍ നഗരമായ മസാര്‍ ഇ ഷെറീഫിലാണ് ഹോളി മക്കെയ് ഉണ്ടായിരുന്നത്. ഇവിടം വിടാന്‍ ഏറെ പ്രയാസമായിരുന്നുവെന്നും. തദ്ദേശീയരായ തന്‍റെ സുഹൃത്തുക്കള്‍ ഏറെ ഭീതിയിലായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.

‘ഈ രാജ്യത്ത് സ്ത്രീകള്‍ തങ്ങളുടെ സ്വതന്ത്ര്യം കാത്തുസൂക്ഷിക്കാന്‍ പാടുപെടുകയാണ്. കലാപകാരികളില്‍ നിന്നും തല്‍ക്ഷണം ഓടിരക്ഷപ്പെട്ടവര്‍ മാത്രമാണ് ഇവരില്‍ സമര്‍ത്ഥര്‍. പതിനഞ്ചുവയസ് തികഞ്ഞ വിവാഹം കഴിക്കാത്ത സ്ത്രീകളുണ്ടോ, എന്ന് വീടുകള്‍തോറും കയറി ഇറങ്ങി തിരക്കുകയാണ് താലിബാന്‍. ഒരു മാസം മുന്‍പ് തന്നെ ബദ്കാഷന്‍ എന്ന സ്ഥലത്തെ സുഹൃത്തിന്‍റെ വീട്ടില്‍ ഇത്തരത്തില്‍ താലിബാനികള്‍ കയറി ഇറങ്ങിയിരുന്നു. അവര്‍ കൗമാര പ്രായമുള്ള കുട്ടികളെ വധുവായി അന്വേഷിക്കുകയായിരുന്നു’ – ഹോളി മക്കെയ് പറഞ്ഞു.

Read Also  :  താലിബാന്‍റെ ഭാഗത്ത് നിന്ന് മോശം സമീപനം ഉണ്ടായാൽ ഇന്ത്യ മറുപടി നൽകും: മുന്നറിയിപ്പ് നൽകി സൈനിക മേധാവി

ഇത്തരത്തില്‍ വിവാഹിതയായ ഒരു 21 കാരിയുടെ അനുഭവം ഹോളി മക്കെയ് വിവരിച്ചു. വിവാഹം കഴിഞ്ഞയുടന്‍ അവളെ അവര്‍ ദൂരേക്ക് കൊണ്ടുപോയി. മൂന്ന് ദിവസം കഴിഞ്ഞ് പിതാവ് അറിഞ്ഞത് ആ പെണ്‍കുട്ടിയെ വിവാഹം കഴിച്ചയാള്‍ കൂടാതെ മറ്റു നാലുപേര്‍ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ്. ഇത് സംബന്ധിച്ച് പിതാവ് ജില്ല ഗവര്‍ണര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇയാള്‍ നടപടിയൊന്നും എടുത്തില്ല. എന്തെങ്കിലും ചെയ്താല്‍ തനിക്കെതിരെയും താലിബാന്‍ നടപടിയുണ്ടാകുമെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. ഇതിനെ തുടര്‍ന്ന് ഈ പിതാവ് ബാക്കിയുള്ള പെണ്‍കുട്ടികളുമായി നാടുവിട്ടു.

താലിബാന്‍റെ നിര്‍ബന്ധിത വിവാഹം ലക്ഷക്കണക്കിന് അഫ്ഗാന്‍ പെണ്‍കുട്ടികളുടെ ജീവിതമാണ് ഇരുട്ടിലാക്കിയത്. ഇതിനൊപ്പം തന്നെ മുന്‍പ് നാറ്റോ നല്‍കിയിരുന്ന സംരക്ഷണം ഇല്ലാതായിരിക്കുന്നു. കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി. ‘താലിബാന്‍ തങ്ങളുടെ നിലപാടുകള്‍ മാറ്റിയെന്ന് പറയുന്നു, ശരിക്കും അത് സംഭവിച്ചിട്ടില്ല. അവര്‍ ഒരിക്കലും മാറില്ല. അവര്‍ ആക്രമണത്തിലും, കൊലപാകത്തിലും, മനുഷ്യാവകാശ ലംഘനത്തിലും തന്നെ തങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കും’ -ഹോളി മക്കെയ് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button