Latest NewsKeralaNews

മാസ്ക് വെച്ചില്ലെന്ന് പറഞ്ഞ് യുവാവിന്റെ കാലൊടിച്ചു: എസ് ഐക്ക് സസ്പെൻഷൻ

മുഖം കഴുകാനായി മാസ്ക് മാറ്റിയത് കണ്ട പൊലീസ് പെറ്റിയടക്കണമെന്ന് ആവശ്യപ്പെട്ടു

കോട്ടയം : കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ മെഡിക്കൽ കോളേജിൽ എത്തിയ യുവാവിന്റെ കാലൊടിച്ച സംഭവത്തിൽ പൊലീസിനെതിരെ നടപടി. പൊലീസ് കണ്ട്രോൾ റൂം ഗ്രേഡ് എസ്ഐ എം.സി. രാജുവിനെ സസ്പെൻഡ് ചെയ്തു.

ഭാര്യയുടെ ചികിത്സയ്ക്ക് വേണ്ടിയാണ് പള്ളം സ്വദേശിയായ അജി കുമാർ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയത്. മുഖം കഴുകാനായി മാസ്ക് മാറ്റിയത് കണ്ട പൊലീസ് പെറ്റിയടക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനെ ചോദ്യം ചെയ്തതോടെ പൊലീസ് കൈയ്യേറ്റം ചെയ്യുകയും ജീപ്പിന്‍റെ ഡോറിനിടയിൽ വെച്ച് കാൽ ഞെരുക്കുകയായിരുന്നു എന്നാണ് അജി കുമാറിന്റെ ആരോപണം.

Read Also  :  കാബൂൾ വിമാനത്താവളത്തിന്‍റെ പ്രവർത്തനം മുന്നോട്ട്​ കൊണ്ടുപോകാൻ തുർക്കിയുടെ സഹായം തേടി താലിബാൻ ഭീകരർ

പൊലീസിനെതിരെ ആരോപണമുയർന്ന സാഹചര്യത്തിൽ ജില്ലാ പൊലീസ് മേധാവി തന്നെ സംഭവത്തിൽ ഇടപെട്ടു. തുടർന്നാണ് കൺട്രോൾ റൂം ഗ്രേഡ് എസ്.ഐ ആയ എം.സി രാജുവിനെ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം മാസ്ക് വെക്കാത്തതിന് പരാതിക്കാരനായ അജി കുമാറിനെതിരെയും കേസെടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button