Latest NewsKeralaNewsIndia

20 പേര്‍ക്ക് ഷെയര്‍ ചെയ്താല്‍ മൊബൈല്‍ ഫോണ്‍ സമ്മാനം: ലുലുവിന്റെ പേരില്‍ വ്യാജ സന്ദേശം

തട്ടിപ്പ് സൈറ്റുകള്‍ക്ക് എതിരെ നിയമനടപടി എടുക്കുമെന്നും ലുലു ഗ്രൂപ്പ്

കൊച്ചി: ഇരുപതാം വാർഷികം ആഘോഷിക്കുകയാണ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്. എന്നാൽ ലുലുവിന്റെ വാര്‍ഷികത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ സന്ദേശം. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ലുലു ഗ്രൂപ്പ് ഇന്ത്യ സിഇഒ.

read also: കാബൂൾ വിമാനത്താവള സ്ഫോടനവും വെടിവെപ്പും: 13 പേർ കൊല്ലപ്പെട്ടു, സൈനികരുൾപ്പെടെ നിരവധി പേർക്ക് പരിക്ക്

ഓണ്‍ലൈന്‍ ഷോപ്പിങ് വഴി എന്തെങ്കിലും സാധനങ്ങള്‍ വാങ്ങിയാല്‍ തൊട്ടടുത്ത ദിവസം നറുക്കെടുപ്പില്‍ വിജയിയാകുമെന്നും സമ്മാനങ്ങള്‍ ലഭിക്കുമെന്നും തെറ്റിദ്ധരിപ്പിച്ച്‌ വ്യാജ വെബ്‌സൈറ്റ് വഴി ലുലുവിന്റെ പേരിൽ പ്രചരണം. 20 പേര്‍ക്ക് ഷെയര്‍ ചെയ്താല്‍ മൊബൈല്‍ ഫോണ്‍ സമ്മാനം ലഭിക്കുമെന്നും വ്യാജവെബ്‌സൈറ്റില്‍ പറയുന്നു. ലുലുവിന്റെ പേരില്‍ നടക്കുന്ന വ്യാപകമായ ഓണ്‍ലൈന്‍ തട്ടിപ്പിനെ അതീവശ്രദ്ധയോടെയാണ് കാണുന്നതെന്നും തട്ടിപ്പ് സൈറ്റുകള്‍ക്ക് എതിരെ നിയമനടപടി എടുക്കുമെന്നും ലുലു ഗ്രൂപ്പ് ഇന്ത്യ സിഇഒ എം.എ നിഷാദ് പത്രക്കുറിപ്പില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button