NattuvarthaLatest NewsKeralaIndiaNews

വീഡിയോകോളിലൂടെ വിവാഹം കഴിക്കണം: തിരുവനന്തപുരം സ്വദേശിനിയുടെ ഹർജി വിശാല​ ബെഞ്ചിന്​ വിട്ട് കോടതി

ക്രി​മി​ന​ല്‍ കേ​സി​ലെ സാ​ക്ഷി​യു​ടെ മൊ​ഴി വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ്​ വ​ഴി രേ​ഖ​പ്പെ​ടു​ത്താ​മെ​ങ്കി​ല്‍ വി​വാ​ഹ​വും അ​നു​വ​ദി​ക്കാ​മെ​ന്ന്​ കോ​ട​തി

കൊ​ച്ചി: വീഡിയോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെയുള്ള വിവാഹം അനുവദിക്കണമെന്ന ആവശ്യവുമായി യുവതി നൽകിയ ഹർജി വി​ശാ​ല​​ബെ​ഞ്ചി​ന്​ വി​ട്ട്​ ഹൈ​കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ച്. വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ സ്പെ​ഷ​ല്‍ മാ​ര്യേ​ജ് ആ​ക്‌ട് പ്ര​കാ​ര​മു​ള്ള വി​വാ​ഹം അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കണമെന്ന ആവശ്യമുന്നയിച്ചാണ് യുവതി ഹർജി നൽകിയത്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി ധ​ന്യ മാ​ര്‍​ട്ടി​ന്‍ ന​ല്‍​കി​യ ഹ​ർജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

Also Read:ഓണക്കിറ്റിൽ കുടുംബശ്രീയുടെ ലേബലൊട്ടിച്ച ശർക്കരവരട്ടി : സിപിഎം നേതാക്കൾക്കെതിരെ നടപടി

വി​വാ​ഹം ഉറപ്പിച്ചതിനു ശേഷം പലർക്കും രാ​ജ്യം വി​ട്ട്​​ പോ​കേ​ണ്ടി​വ​രു​ന്നുണ്ട്. ചിലർക്ക് നാ​ട്ടി​ല്‍ എ​ത്താ​നാ​കാ​ത്ത സാ​ഹ​ച​ര്യ​വുമുണ്ടാകാറുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ പ്രാ​യോ​ഗി​ക പ​രി​ഹാ​രം ആ​വ​ശ്യ​മാ​ണെ​ന്ന്​ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. സ്പെ​ഷ​ല്‍ മാ​ര്യേ​ജ് ആ​ക്ടി​ലെ 11, 12 വ​കു​പ്പു​ക​ള്‍ പ്ര​കാ​രം നേ​രി​ട്ട് ഹാ​ജ​രാ​കാ​തെ വി​വാ​ഹം ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഹൈ​ക്കോട​തി പ​ല​പ്പോ​ഴും നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍, ഈ ​ഉ​ത്ത​ര​വു​ക​ള്‍ ശ​രി​യാ​ണെ​ന്ന്​ ക​രു​താ​നാ​വി​​ല്ല. ഈ വി​ഷ​യ​ത്തി​ല്‍ സിം​ഗി​ള്‍ ബെ​ഞ്ചു​ക​ള്‍ വ്യ​ത്യ​സ്ത അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ണ്​ ഹ​ർജി വി​ശാ​ല ബെ​ഞ്ചി​ന് വി​ട്ട​ത്.

ക്രി​മി​ന​ല്‍ കേ​സി​ലെ സാ​ക്ഷി​യു​ടെ മൊ​ഴി വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ്​ വ​ഴി രേ​ഖ​പ്പെ​ടു​ത്താ​മെ​ങ്കി​ല്‍ വി​വാ​ഹ​വും അ​നു​വ​ദി​ക്കാ​മെ​ന്ന്​ കോ​ട​തി വ്യ​ക്ത​മാ​ക്കി. എന്നാൽ നിലവിലെ ഇന്ത്യൻ സാംസ്കാരിക രീതിയെ ഇത് കാര്യമായി ബാധിക്കുമെന്നും, ഈ ആവശ്യം സമ്മതിക്കരുതെന്നുമാണ് പലരുടെയും വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button