COVID 19Latest NewsKeralaNattuvarthaNewsIndia

രണ്ടാം പിണറായി സർക്കാർ പൂർണ്ണ പരാജയമെന്ന് ഒരേ സ്വരത്തിൽ കേരളത്തിലെ പ്രമുഖ നേതാക്കൾ

അയല്‍ സംസ്ഥാനങ്ങളെക്കാള്‍ അഞ്ചിരട്ടി കോവിഡ് മരണങ്ങള്‍, ജീവിത ഉപാധി നഷ്ടപ്പെട്ടതില്‍ മനംനൊന്ത് 35 ആത്മഹത്യകള്‍

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ പൂർണ്ണ പരാജയമാണെന്ന് പറഞ്ഞ് കേരളത്തിലെ പ്രമുഖ നേതാക്കളെല്ലാം രംഗത്ത് വന്നിട്ടുണ്ട്. കോവിഡും, സ്വർണ്ണക്കടത്തും, മുട്ടിൽ മരം മുറിക്കേസും, തുടങ്ങി അനേകം വിവാദങ്ങളാണ് കെ സുരേന്ദ്രൻ അടക്കം സർക്കാരിന്റെ പരാജയമായി ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിലെ കൊവിഡ് കേസുകള്‍ കുതിച്ചുയരുമ്പോള്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.

Also Read:താന്‍ ജീവനോടെയുണ്ട്, താലിബാന്‍ കൊലപ്പെടുത്തിയെന്ന് കരുതിയ മാദ്ധ്യമപ്രവര്‍ത്തകന്റെ ട്വീറ്റ്

കോവിഡ് നിയന്ത്രണ പരാജയങ്ങളേക്കുറിച്ചും മുട്ടില്‍ മരംമുറി അന്വേഷണ അട്ടിമറിയേക്കുറിച്ചും പത്രസമ്മേളനം വിളിച്ച്‌ വിശദീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവണമെന്ന് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം വിമർശിച്ചു. അങ്ങനെയൊരവസരം ലഭിക്കുകയാണെങ്കില്‍ കൃത്യമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകരും തയ്യാറെടുക്കണമെന്നും വിടി ബല്‍റാം ആവശ്യപ്പെടുന്നു.

‘ഏറ്റവും കൂടുതല്‍ കോവിഡ് രോഗവ്യാപനമുള്ള സംസ്ഥാനം. അയല്‍ സംസ്ഥാനങ്ങളെക്കാള്‍ അഞ്ചിരട്ടി കോവിഡ് മരണങ്ങള്‍. ജീവിത ഉപാധി നഷ്ടപ്പെട്ടതില്‍ മനംനൊന്ത് 35 ആത്മഹത്യകള്‍. പെറ്റിയടിച്ചു സര്‍ക്കാര്‍ ഇതുവരെ 125 കോടി രൂപ കൊയ്തപ്പോള്‍ എല്ലാം നഷ്ടപെട്ട ജനം നരകിക്കുന്നു. കോവിഡ് തുടര്‍ചികിത്സക്ക് ഗവണ്മെന്റ് സ്ഥാപനങ്ങളില്‍ പണം ഈടാക്കുന്ന സംസ്ഥാനം. കോടികണക്കിന് രൂപയുടെ മുട്ടില്‍ മരം മുറി മാഫിയക്ക് ധര്‍മ്മടം ബന്ധം, സര്‍ക്കാര്‍ സംരക്ഷണം. രേഖപ്പെടുത്താത്ത കോവിഡ് മരണങ്ങളുടെ പട്ടിക മൂന്നു ദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കും എന്ന് ജൂണ്‍ മാസം പ്രഖ്യാപിച്ചിട്ടും മൂന്നു മാസമായി മറുപടിയില്ല. നല്ല രീതിയില്‍ കേസ് ഒത്തുതീര്‍ക്കാന്‍ മുന്‍കൈ എടുത്ത് ഫോണ്‍ വിളിച്ച വനം മന്ത്രിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്. സിപിഐഎമ്മിന്റെ നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ ബാങ്കില്‍ 100 കോടിയുടെ തട്ടിപ്പ്. നിയമസഭ കയ്യാങ്കളി കേസില്‍ സംസ്ഥാന മന്ത്രിയും കൂട്ടരും വിചാരണ നേരിടാന്‍ ഒരുങ്ങുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിലെ മുഖ്യപ്രതികള്‍ സോഷ്യല്‍ മീഡിയ താരങ്ങളായ പാര്‍ട്ടി സഖാക്കള്‍’, എന്നിങ്ങനെയാണ് ശബരീനാഥന്‍ പിണറായി സർക്കാരിനെ വിമർശിക്കുന്നത്.

കേരളത്തിലെ കോവിഡ് സാഹചര്യം അതീവ ഗുരുതരമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും കുറ്റപ്പെടുത്തി. അതേസമയം, മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് കേരള സർക്കാർ. എന്തിനും സജ്ജമാണെന്ന് ആരോഗ്യമന്ത്രിയും ചൂണ്ടിക്കാട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button