KeralaLatest NewsNews

പെണ്‍കുട്ടിയമായുള്ള പരിചയം മുതലെടുത്തു: 16കാരിയെ ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

പെണ്‍കുട്ടിയുടെ വായില്‍ തുണിതിരുകിയിരുന്നു. ഫോണ്‍ ഉപേക്ഷിച്ച് മുങ്ങിയ പ്രതിയെ തിരുവിഴാംകുന്നില്‍ നിന്ന് പൊലീസ് പിടികൂടി.

മണ്ണാര്‍ക്കാട്: പതിനാറുകാരിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാര്‍ക്കാട് തിരുവിഴാംകുന്നിലാണ് സംഭവം. പടിഞ്ഞാറന്‍വീട്ടില്‍ ജംഷീറാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുമായുള്ള പരിചയം മുതലെടുത്ത് വീട്ടിലെത്തിയ ജംഷീര്‍, സംസാരിക്കുന്നതിനിടെ പ്രകോപിതനായി ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കൊല്ലാനുള്ള ഉദ്ദേശ്യത്തോടെയാണ് ഇയാള്‍ എത്തിയതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read Also: സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു: വിവിധ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

പരിക്കേറ്റ കാരണം പെണ്‍കുട്ടിയുടെ മൊഴിയെടുത്തിട്ടില്ല. മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ പ്രതിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തൂ. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ മുറിയില്‍ നിന്ന് ശബ്ദം കേട്ട് ഓടിയെത്തിയ ബന്ധുവിനെ തള്ളിവീഴ്ത്തി ജംഷീര്‍ രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ വായില്‍ തുണിതിരുകിയിരുന്നു. ഫോണ്‍ ഉപേക്ഷിച്ച് മുങ്ങിയ പ്രതിയെ തിരുവിഴാംകുന്നില്‍ നിന്ന് പൊലീസ് പിടികൂടി.

shortlink

Post Your Comments


Back to top button