Latest NewsUAENewsInternationalGulf

ഗർഭിണിയായ പൂച്ചയെ രക്ഷപ്പെടുത്തിയ വൈറൽ വീഡിയോ: യുവാക്കൾക്ക് പാരിതോഷികം നൽകാൻ ദുബായ് ഭരണാധികാരി

ദുബായ്: ദുബായിയിൽ കെട്ടിടത്തിൽ കുടുങ്ങിയ ഗർഭിണിയായ പൂച്ചയെ രക്ഷപ്പെടുത്തിയ പ്രവാസികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി. 50,000 ദിർഹം വീതം ക്യാഷ് അവാർഡാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചിരിക്കുന്നത്.

Read Also: സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ ഒരു നവകേരളമാണ് ലക്ഷ്യം, ഒരുമിച്ചുനിന്ന് മാതൃകയാകാം: മുഖ്യമന്ത്രി

പൂച്ചയെ രക്ഷിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ നടപടി. വീഡിയോ നേരത്തെ ശൈഖ് മുഹമ്മദ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. മനോഹരമായ നമ്മുടെ നഗരത്തിലെ ഇത്തരം ദയാപരമായ പ്രവൃത്തിയിൽ അഭിമാനവും സന്തോഷവും ഉണ്ടെന്നായിരുന്നു അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ കുറിച്ചത്.

മൊറോക്കൽ സ്വദേശിയായ വാച്ച്മാൻ അഷ്റഫ്, പാകിസ്ഥാനി സെയിൽസ്മാൻ ആടിഫ് മെഹ്മൂദ്, ആർ ടി എയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ഡ്രൈവർ നാസർ എന്നിവരാണ് പൂച്ചയെ രക്ഷപ്പെടുത്തിയ യുവാക്കൾ. മുഹമ്മദ് റാഷിദ് എന്നയാളാണ് വീഡിയോ ചിത്രീകരിച്ചത്. ഇവർക്കെല്ലാവർക്കും ദുബായ് ഭരണാധികാരി പാരിതോഷികം സമ്മാനിച്ചു.

Read Also: എന്നെ കയറിപ്പിടിച്ചേന്നുള്ള കരച്ചിലിനോളം ഒത്തില്ല ഈ പിആർവർക്ക്‌: ശൈലജ ടീച്ചറെ പരിഹസിച്ച എം.പിക്ക് ട്രോൾ പൂരം

shortlink

Related Articles

Post Your Comments

Related Articles


Back to top button