KozhikodeKeralaNattuvarthaNews

ഇങ്ങനെയൊരു മന്ത്രിയെ കിട്ടിയത് അഭിമാനമായി കാണുന്നു: മന്ത്രി റിയാസിനെ പ്രശംസിച്ച് കെകെ രമ

വടകരയിൽ നടപ്പാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സഭയിലും നേരിട്ടും അദ്ദേഹത്തോടു പറഞ്ഞപ്പോൾ വളരെ പോസിറ്റീവായി പ്രതികരിച്ചു

കോഴിക്കോട്: ടൂറിസം, പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ പ്രശംസകൾ കൊണ്ട് മൂടി പ്രതിപക്ഷ എംഎൽഎയും ആർഎംപി നേതാവുമായ കെകെ രമ രംഗത്ത്. ഇങ്ങനെയൊരു മന്ത്രിയെ കിട്ടിയത് അഭിമാനമായി താന്‍ കാണുകയാണെന്ന് കെകെ രമ വ്യക്തമാക്കി. മന്ത്രി റിയാസ് അടക്കം പങ്കെടുത്ത വേദിയിൽ പ്രസംഗിക്കുമ്പോഴായിരുന്നു പ്രശംസ.

വടകരയിൽ നടപ്പാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സഭയിലും നേരിട്ടും അദ്ദേഹത്തോടു പറഞ്ഞപ്പോൾ വളരെ പോസിറ്റീവായി പ്രതികരിച്ചുവെന്നും ആ കാര്യങ്ങൾ ചെയ്യാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായും കെകെ രമ വ്യക്തമാക്കി. അതേസമയം, സിപിഎമ്മിന്റെയും സർക്കാരിന്റെയും പ്രവർത്തനങ്ങളെ കടുത്ത ഭാഷയിൽ വിമർശിക്കുന്ന കെകെ രമ പാർട്ടി അംഗമായ മുഹമ്മദ് റിയാസിനെ പ്രശംസിച്ചത് പ്രതിപക്ഷ കക്ഷികൾക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

കിറ്റെക്സില്‍ വീണ്ടും പരിശോധ: കമ്പനി പൂട്ടിയ്ക്കുകയാണ് ചിലരുടെ ലക്ഷ്യമെന്ന് സാബു എം ജേക്കബ്

‘നമ്മുടെ പൊതുമരാമത്ത്, ടൂറിസം മിനിസ്റ്റര്‍ നമ്മള്‍ പറയുന്ന വിഷയം വളരെ ശ്രദ്ധയോടെ കേൾക്കുകയും വളരെ പോസിറ്റീവായി പ്രതികരിക്കുകയും ചെയ്യും എന്നതാണ് ഇക്കുറി നമുക്ക് കിട്ടിയ ഒരു സൗഭാഗ്യം എന്ന് കെകെ രമ പറയുന്നു. കാര്യങ്ങള്‍ നടത്താന്‍ വേണ്ടി മന്ത്രി തയാറാകുകയും ചെയ്യുമെന്നും ഇങ്ങനെ ഒരു മന്ത്രിയെ കിട്ടിയത് അഭിമാനമായിതന്നെ താൻ കാണുകയാണെന്നും കെകെ രമ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button