KeralaLatest NewsNews

പിണറായിയും,ടീച്ചറും കൂടി തള്ളി മറിച്ച കേരളത്തിലാണ് ഇപ്പോൾ കോവിഡ് കിടന്ന് തുള്ളി മറിയുന്നത്: പരിഹസിച്ച് പി.കെ അബ്ദുറബ്ബ്

കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിന് മുന്‍പ് ലഭിച്ച പ്രകീര്‍ത്തനങ്ങളെ പരിഹസിച്ചുകൊണ്ടായിരുന്നു അബ്ദുറബ്ബിന്റെ പ്രതികരണം

തിരുവനന്തപുരം : കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പിണറായി സർക്കാരിനെ പരിഹസിച്ച് മുസ്ലീം ലീഗ് നേതാവ് പി കെ അബ്ദുറബ്ബ്. കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിന് മുന്‍പ് ലഭിച്ച പ്രകീര്‍ത്തനങ്ങളെ പരിഹസിച്ചുകൊണ്ടായിരുന്നു അബ്ദുറബ്ബിന്റെ പ്രതികരണം.
പിണറായിയും, ടീച്ചറും തള്ളി മറിച്ച അതേ കേരളത്തിലാണ് ഇപ്പോൾ മുപ്പതിനായിരവും കടന്ന് കോവിഡ് കിടന്ന് തുള്ളി മറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also  :   ആരും വിശന്ന് ഉറങ്ങേണ്ടി വന്നില്ല, മൃതദേഹങ്ങള്‍ നദികളില്‍ ഒഴുകിയില്ല: കേരളം ഇപ്പോഴും നമ്പർ വൺ തന്നെയെന്ന് മുഖ്യമന്ത്രി

കുറിപ്പിന്റെ പൂർണരൂപം :

മെൽബൺ സിറ്റിയിൽ പിണറായിക്ക് നന്ദി പറഞ്ഞ് കൂറ്റൻ ബാനറുയർത്തുന്നു, ‘ഇവിടെ വേണ്ട രീതിയിൽ ചികിത്സ കിട്ടുന്നില്ലാ’ എന്നും പറഞ്ഞ് ഷൈലജ ടീച്ചർക്ക് അങ്ങ് അമേരിക്കയിൽ നിന്നും ഫോൺ വരുന്നു,..

Read Also  :  ശരീരഭാരം കുറയ്ക്കാന്‍ സ്മൂത്തികൾ കുടിക്കുക: എന്താണ് സ്മൂത്തി, എങ്ങനെ തയ്യാറാക്കാം

ഫിനാൻഷ്യൽ ടൈംസ്, വോഗ് മാഗസിൻ, പ്രോസ്പെക്റ്റ് മാഗസിൻ.. അവാർഡ്… ഫീച്ചറ്… കവർ ഫോട്ടോ…ഒരൊഴിവൂല്ല്യായിരുന്നു.. ലോകാരോഗ്യ സംഘടന മുതൽ ഐക്യരാഷ്ട്രസഭ വരെ പിണറായി സർക്കാറിനെ പ്രത്യേകം അഭിനന്ദിക്കുന്നു.. എന്തൊക്കെയായിരുന്നു. പിണറായിയും, ടീച്ചറും തള്ളി മറിച്ച അതേ കേരളത്തിലാണ് മുപ്പതിനായിരവും കടന്ന് കോവിഡ് കിടന്ന് തുള്ളി മറിയുന്നത്. ആരും മിണ്ടണ്ട, മിണ്ടിയാൽ ലോക്ക് ഡൗണാണ്. ഭയം വേണ്ട, ജാഗ്രത മതി!

shortlink

Related Articles

Post Your Comments

Related Articles


Back to top button