ErnakulamKeralaNattuvarthaLatest NewsNews

താലിബാൻ വിസ്മയമാണെന്ന് ചിന്തിക്കുന്ന ഒരു വിഭാഗം കേരളത്തിലുമുണ്ട്: എംകെ മുനീര്‍

താലിബാൻ വിഷയത്തിൽ തനിക്കെതിരെ ഉയർന്ന ഭീഷണിയുടെ ഘടന അപകടകരം

കൊച്ചി : താലിബാന്‍ വിസ്മയമാണെന്ന് ചിന്തിക്കുന്ന ഒരുവിഭാഗം കേരളത്തിലുമുണ്ടെന്ന് വ്യക്തമാക്കി മുസ്‍ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എംകെ മുനീര്‍. ജമാ അത്തെ ഇസ്‍ലാമി, എസ്ഡിപിഐ എന്നിവയുടെ ആശയങ്ങളുമായി ലീഗിന്റെ ആശയങ്ങൾ പൊരുത്തപ്പെടുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. താലിബാൻ വിഷയത്തിൽ തനിക്കെതിരെ ഉയർന്ന ഭീഷണിയുടെ ഘടന അപകടകരമാണെന്നും മനോരമ ന്യൂസിൽ മുനീർ വ്യക്തമാക്കി.

മുസ്ലിം ലീഗിന് മാത്രമേ ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും ഒരുപോലെ എതിര്‍ക്കാന്‍ കഴിയൂവെന്നും മുനീർ കൂട്ടിച്ചേർത്തു. ‘ഹരിത’ നേതാക്കൾ വനിതാ കമ്മിഷനു നല്‍കിയ പരാതി പിന്‍വലിക്കണമെന്നത് ഒത്തുതീര്‍പ്പ് ധാരണയിൽ തീരുമാനിച്ചിരുന്നതായും മുനീര്‍ പറഞ്ഞു. ഈ വിഷയത്തിൽ രണ്ടു ദിവസത്തിനകം പ്രശ്നപരിഹാരമുണ്ടാകുമെന്നും മുനീർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button