Latest NewsUAENewsGulf

അഫ്ഗാന്‍ കുടുംബങ്ങളെ അതിഥികളായി സ്വീകരിച്ച് യുഎഇ

അവര്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കാനുള്ള സംവിധാനം ഒരുക്കി അബുദാബി കിരീടാവകാശി

അബുദാബി : സ്വന്തം രാജ്യം ഉപേക്ഷിച്ചെത്തിയ അഫ്ഗാന്‍ കുടുംബങ്ങളെ അതിഥികളായി സ്വീകരിച്ച് യുഎഇ. പൗരന്‍മാര്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സാമൂഹ്യ പരിരക്ഷ നല്‍കാനും താമസത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടുണ്ടാകാതെ അവരെ സംരക്ഷിക്കണമെന്നും അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു.

Read Also : കാബൂള്‍ വിമാനത്താവളത്തില്‍ ഭക്ഷണത്തിനും വെള്ളത്തിനും കൊള്ള വില

താലിബാനെ ഭയന്ന് അഫ്ഗാന്‍ വിട്ട് യു.എ.ഇയുടെ മണ്ണിലെത്തിയ പൗരന്‍മാരെ സംരക്ഷിക്കുന്ന ഒരു പദ്ധതിക്ക് യു.എ.ഇ രൂപം നല്‍കിയിട്ടുണ്ട്. അവരുടെ ജീവന് ഭീഷണിയില്ലാത്ത വിധത്തില്‍ സമാധാനമായി ജീവിക്കുന്നതിന് തടസം നില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അബുദാബി കിരീടാവകാശി മുന്നറിയിപ്പ് നല്‍കി.

ഇതുവരെ 39,827 അഫ്ഗാന്‍ പൗരന്‍മാരാണ്  യുഎഇയിലെത്തിയിട്ടുള്ളത്. അഫ്ഗാനില്‍ കുടുങ്ങികിടക്കുന്നവര്‍ക്ക് യുഎഇയിലേയ്ക്ക് വരാന്‍ താത്പ്പര്യമുണ്ടെങ്കില്‍ വിമാന മാര്‍ഗം വഴി അവരെ യുഎഇയിലെത്തിക്കുമെന്നും ഷെയ്ഖ് മൊഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button