KeralaLatest NewsNews

അബ്‌ദുള്ളക്കുട്ടിയ്ക്ക് നേരെ വധഭീഷണി മുഴക്കിയ ആൾക്കെതിരെ കേസ്

മം​ഗളൂരു : ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്‌ദുല്ലക്കുട്ടിയെ ഭീഷണിപ്പെടുത്തിയ ആൾക്കെതിരെ കേസെടുത്ത് പൊലീസ്. എ കെ സിദ്ദിഖ് എന്നയാൾക്കെതിരെയാണ് മം​ഗളൂരു പൊലീസ് കേസെടുത്തിരിക്കുന്നത്.

വാരിയൻകുന്നൻ ലോകത്തെ ആദ്യത്തെ താലിബാൻ തലവനാണെന്ന് കോഴിക്കോട് വെച്ച് അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. തുടർന്നാണ് സിദ്ദിഖ് അബ്ദുള്ളക്കുട്ടിയുടെ തലയറുക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.

Read Also  :  എമിറേറ്റി വനിതാ ദിനം: 30 വനിതാ കരകൗശല വിദഗ്ധരെ ആദരിച്ച് ഇന്ത്യൻ റെസ്റ്റോറന്റ്

എ കെ സിദ്ദിഖ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽനിന്നാണ് വധഭീഷണി മുഴക്കിയ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, ഇയാൾ നാട്ടിലുണ്ടോ വിദേശത്താണോ എഫ്ബി അക്കൗണ്ട് വ്യാജമാണോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. കേരള പൊലീസ് കേസ് രജിസ്റ്റർ ചെയ്യാതിരുന്നത് കൊണ്ടാണ് മംഗളൂരു പൊലീസിന് പരാതി നൽകിയത് എന്ന് അബ്‌ദുള്ളക്കുട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button