Latest NewsNewsIndia

യുവാവിന്റെ പോക്കറ്റിലിരുന്ന് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു : വീഡിയോ വൈറലാകുന്നു

രാധൻപൂർ : പാട്നയിലെ രാധൻപൂർ പട്ടണത്തിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. ഗാരേജിൽ സംസാരിച്ചിരുന്ന യുവാവിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോണിൽ നിന്നും പുക ഉയരുകയും തുടർന്ന് പൊട്ടിത്തെറിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

Read Also : കോവിഡ് വ്യാപനം : സംസ്ഥാനത്ത് അടുത്തയാഴ്ച മുതൽ കൂടുതൽ നിയന്ത്രണങ്ങൾ 

പോക്കറ്റിൽ നിന്നും പുക ഉയരുന്നതും യുവാവ് ഫോൺ പുറത്തേക്കെറിയുന്നതും തുടർന്ന് ഫോൺ പൊട്ടിത്തെറിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അതേസമയം സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് ഇൻസ്‌പെക്ടർ ആർ കെ പട്ടേൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button