KeralaLatest NewsNews

കൈക്കൂലിപ്പണം കൈമാറ്റം ചെയ്യാനും വാക്കി ടോക്കി : നാല് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

പാലക്കാട് : കൈക്കൂലിപ്പണം കൈമാറ്റം ചെയ്യാന്‍ സര്‍വിസ് ചട്ടം ലംഘിച്ച്‌ വാക്കി ടോക്കി ഉപയോഗിച്ചതായായി കണ്ടെത്തിയ സംഭവത്തില്‍ നാല് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എം.വി.ഐ ബിജുകുമാര്‍, എ.എം.വി.ഐമാരായ അരുണ്‍കുമാര്‍, ഫിറോസ്​ ബിന്‍ ഇസ്മയില്‍, ഷബീറലി എന്നിവര്‍ക്കെതിരെയാണ്​ നടപടി.

Read Also : വാക്സിനെടുക്കാൻ തയ്യാറാവാതെ ഒന്‍പത് ലക്ഷം പേര്‍ : വാക്സിനെടുക്കാത്തവരുടെ പട്ടിക തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി  

പരിശോധന സംഘത്തിന്റെ വിവരം കൈമാറാനാണ്​ നിയമ വിരുദ്ധമായി ഇത്​ ഉപയോഗിച്ചത്. വിജിലന്‍സ് ഡിവൈ.എസ്.പി ഷംസുദ്ദീന്റെ നേതൃത്വത്തിലായിരുന്നു വിജിലന്‍സ്​ പരിശോധന. അതിര്‍ത്തി ചെക്ക്​​പോസ്​റ്റുകളില്‍ കൈക്കൂലി വ്യാപകമാണെന്ന്​ പരാതിയുയര്‍ന്നിരുന്നതിനെത്തുടര്‍ന്ന്​ നടത്തിയ പരിശോധനയിലാണ്​ വാക്കി ടോക്കി കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button