Kallanum Bhagavathiyum
Latest NewsKeralaNewsIndia

ലോകത്തിന്റെ ഏത് കോണിലും ഭാരതീയർക്ക് പ്രതിസന്ധി ഉണ്ടായാൽ രക്ഷിക്കാന്‍ രാജ്യത്തിന് ഇന്ന് കരുത്തുണ്ട്: പ്രധാനമന്ത്രി

ഇന്ത്യയുടെ ശക്തമായ ഇടപെടല്‍ ഇന്ന് ലോകത്തിന് മുന്നില്‍ തെളിവായിക്കഴിഞ്ഞു

ഡല്‍ഹി: ലോകത്ത് ഏത് കോണില്‍ ഇന്ത്യക്കാര്‍ക്ക് പ്രതിസന്ധിയുണ്ടായാലും അവരെ രക്ഷിക്കാനുള്ള കരുത്ത് ഇന്ത്യക്ക് ഇന്ന് കൈവശമുണ്ടെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാനിസ്ഥാനിലെ സാഹചര്യമായാലും കോവിഡ് പ്രതിസന്ധിയായാലും ഇന്ത്യയുടെ ശക്തമായ ഇടപെടല്‍ ഇന്ന് ലോകത്തിന് മുന്നില്‍ തെളിവായിക്കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

താലിബാൻ പിടിച്ചടക്കിയ അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ നൂറ്കണക്കിന് ഇന്ത്യക്കാരെയാണ് ഓപ്പറേഷന്‍ ദേവി ശക്തിയിലൂടെ രാജ്യത്തേക്ക് തിരികെയെത്തിച്ചതെന്നും നരേന്ദ്ര മോദി പറഞ്ഞു. ജാലിയന്‍ വാലാ ബാഗിന്റെ നവീകരച്ച സ്മാരകം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button