COVID 19Latest NewsKeralaNews

യുവാവിന്റെ മരണകാരണം കോവിഡ് വാക്സിനേഷനല്ല : പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

ആ​റാ​ട്ടു​പു​ഴ: ചി​ങ്ങോ​ലി​യി​ല്‍ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ക്കാൻ കാരണം കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​നല്ലെ​ന്ന് പോ​സ്​​റ്റ്​​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്. ക​രിമ്പിൽ വീ​ട്ടി​ല്‍ മു​ര​ളീ​ധ​രന്റെ മ​ക​ന്‍ അ​ന​ന്തു (20) ആ​ണ് വ്യാ​ഴാ​ഴ്ച മ​രി​ച്ച​ത്.  അനന്തു ബു​ധ​നാ​ഴ്ച ര​ണ്ടാം ഡോ​സ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കു​ക​യും തു​ട​ര്‍​ന്ന് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

Read Also : ഹൃദയത്തിന്റെ ആകൃതിയില്‍ ആടുകളെ നിരത്തി കര്‍ഷകന്‍ : വൈറലായി വീഡിയോ 

വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ നടത്തിയ പോ​സ്​​റ്റ്​​മോ​ര്‍​ട്ടത്തിൽ അ​ന​ന്തു​വിന്റെ കു​ട​ല്‍ പി​ണ​ഞ്ഞ നി​ല​യി​ലാ​യി​രു​ന്ന​താ​യി കണ്ടത്തുകയായിരുന്നു. ഇ​തു​മൂ​ലം ഭ​ക്ഷ​ണ​വ​സ്തു​തു​ക്ക​ളും മ​റ്റും അ​ടി​ഞ്ഞു​കൂ​ടി കു​ട​ലി​ന് അ​ണു​ബാ​ധ​യേ​റ്റ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍.

ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്ക്​ അ​യ​ക്കു​ന്നു​ണ്ട്. ഇ​തിന്റെ ഫ​ലം കൂ​ടി വ​ന്ന​ശേ​ഷ​മേ അ​ന്തി​മ വി​ല​യി​രു​ത്ത​ലി​ല്‍ എ​ത്തു​ക​യു​ള്ളൂ. വാ​ക്സി​ന്‍ എ​ടു​ത്ത​തിന്റെ അ​ല​ര്‍​ജി​യോ മ​റ്റോ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്താ​നാ​യി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button