Latest NewsNewsInternational

‘സംഗീതം നിരോധിക്കും, ഇസ്ലാമിൽ സംഗീതം നിരോധിച്ചിരിക്കുന്നു’: സ്ത്രീകളോട് തിരിച്ച് ജോലിയിൽ പ്രവേശിക്കാൻ താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിലെ പൊതുസ്ഥലങ്ങളിൽ സംഗീതം നിരോധിക്കുമെന്ന റിപ്പോർട്ട് സ്ഥിരീകരിച്ച് താലിബാൻ. ഇസ്ലാമിൽ സംഗീതം നിഷിദ്ധമാണെന്നും അതിനാൽ പൊതിയിടങ്ങളിൽ ഇതിനു അനുവദിക്കില്ലെന്നും താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് വ്യക്തമാക്കി. കഴിഞ്ഞ കാലങ്ങളിൽ സംഭവിച്ച് മറക്കണമെന്നും പുത്തൻ ഭാവി കെട്ടിപ്പെടുത്താനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും മുജാഹിദ് വ്യക്തമാക്കി.

തങ്ങളെ എതിർക്കുന്നവരോട് ഇതിനകം പ്രതികാരം ചെയ്യുന്നുണ്ടെന്നും 20 വർഷം മുമ്പ് രാജ്യം ഭരിച്ചപ്പോൾ അവരെ കുപ്രസിദ്ധരാക്കിയ നിയമങ്ങൾ പുനഃസ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെന്നുമുള്ള വാർത്തകൾ മുജാഹിദ് നിരസിച്ചു. ‘ശരിയായ രേഖകളില്ലാത്ത ആളുകളെ സ്‌കൂളുകളിലേക്കും ജോലിക്കും പോകാൻ അനുവദിക്കില്ലെന്ന് ഞങ്ങൾ പറഞ്ഞു. എന്നാൽ, ഇപ്പോൾ അവരെ തിരിച്ച് വിളിക്കുകയാണ്. സ്ത്രീകൾ തൊഴിൽ ഇടങ്ങളിലേക്ക് മടങ്ങി വരണം’, മുജാഹിദ് പറഞ്ഞു.

Also Read:കോവിഡ് വ്യാപനം: വീഴ്ചകൾ പരിഹരിക്കുന്നതിന് പകരം ആരോഗ്യമന്ത്രി ജനങ്ങളെ കുറ്റക്കാരാക്കുന്നു എന്ന് വി മുരളീധരൻ

അതേസമയം, അഫ്ഗാൻ റേഡിയോ സ്റ്റേഷനുകൾ ഇസ്ലാമിക സംഗീതം കേൾപ്പിക്കാൻ തുടങ്ങിയതായാണ് റിപ്പോർട്ട്. ഉത്തരവ് താലിബാൻ നൽകിയതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലെ എല്ലാ സർക്കാർ, സ്വകാര്യ സർവകലാശാലകളിലും സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചുള്ള വിദ്യാഭ്യാസം താലിബാൻ നിരോധിച്ചു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരേ ക്ലാസിൽ ഇരിക്കാൻ കഴിയില്ല എന്നും അത് സമൂഹത്തിലെ എല്ലാ തിന്മകളുടെയും മൂലകാരണമാണെന്നും താലിബാൻ പറഞ്ഞു.

സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിരവധി വാഗ്ദാനങ്ങൾ പല അവസരങ്ങളിലും താലിബാൻ ഇതിനോടകം നൽകിയിട്ടുണ്ട്. അതേസമയം, കാബൂൾ പിടിച്ചടക്കിയ ഉടൻ തന്നെ താലിബാൻ സ്ത്രീകളുടെ ചിത്രങ്ങൾ ഉള്ള പോസ്റ്ററുകൾ കുമ്മായം അടിച്ചു മറച്ചു. സ്ത്രീകളെ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ അനുവദിക്കുമോ എന്ന് ഒരു വനിതാ മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് പൊട്ടിച്ചിരിയായിരുന്നു താലിബാന്റെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button