KeralaLatest News

‘ ഒറ്റയ്ക്ക് ഫൈറ്റ് ചെയ്തു മുന്നോട്ടു പോകും: എനിക്ക് വാടകയ്ക്ക് വീട് കിട്ടുന്നില്ല, ജോലിയുമില്ല’: രഹ്ന ഫാത്തിമ

എനിക്ക് വാടകയ്ക്ക് വീട് കിട്ടുന്നില്ല , വാടക കൊടുക്കാൻ കൈയിൽ കാശുമില്ല, ജോലിയില്ല, കേസുകൾ ഉണ്ട്

കൊച്ചി: രെഹ്നഫാത്തിമയുടെ മുൻ പങ്കാളി മനോജ് ശ്രീധറിന്റെ പുതിയ പങ്കാളിയായ അഞ്ജലിയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ വിശദീകരണവുമായി രെഹ്ന തന്നെ രംഗത്ത്. തന്റെ കുട്ടികളുടെ അച്ഛൻ മനോജ് ശ്രീധരനെന്നും ആ സ്ഥാനം മറ്റാർക്കും കൊടുക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും രെഹ്ന പറഞ്ഞു. രെഹ്ന ഫാത്തിമ എന്നാ വ്യക്തിക്കു ഒറ്റയ്ക്ക് മുന്നോട്ടു പോകാൻ ആണ് ആഗ്രഹം.

ഇനി ഏതെങ്കിലും ഒരു സാഹചര്യത്തിൽ എനിക്കൊരു പങ്കാളി ഉണ്ടായാൽ, ഇതിൽ കൂടെ തന്നെ ഞാൻ എല്ലാവരെയും അറിയിക്കുന്നതാണ്. അതുവരെ ഊഹാപോഹങ്ങൾക്കും സത്യവിരുദ്ധമായ വാർത്തകൾക്കും എന്റെ സുഹൃത്തുക്കൾ ചെവികൊടുക്കാതെ ഇരിക്കും എന്നാണ് എന്റെ പ്രതീക്ഷ എന്നും രെഹ്ന പറയുന്നു.

രെഹ്നയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

രെഹ്നഫാത്തിമ ഇപ്പോൾ ഒറ്റക്കാണ്, ഒറ്റയ്ക്ക് തന്നെ fight ചെയ്തു മുന്നോട്ടു പോകാൻ ആണ് എനിക്ക് താല്പര്യം.
സ്ത്രീകൾക്ക് ഒറ്റയ്ക്ക് ജീവിക്കാനും പറ്റും, എന്നും, എല്ലായിപ്പോഴും സ്ത്രിയെ സംരക്ഷിക്കാൻ ഒരു പങ്കാളി വേണമെന്ന പൊതുബോധമാണ് മാറേണ്ടത്. രെഹ്ന ഫാത്തിമ ഇപ്പോഴും ഒറ്റയ്ക്കാണ് സമൂഹത്തിനോടും ജീവിതത്തിനോടും fight ചെയ്‌തുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യവും മാനസികാവസ്ഥയും (എനിക്ക് വാടകയ്ക്ക് വീട് കിട്ടുന്നില്ല , വാടക കൊടുക്കാൻ കൈയിൽ കാശുമില്ല, ജോലിയില്ല, കേസുകൾ, മുന്നോട്ടുള്ള നിലനിൽപ്പ്) കാരണം ഒരു സുഹൃത്തിന്റെ വീട്ടിൽ അവരുടെ ഫാമിലിയുടെ കൂടെ ജീവിക്കുന്നത് വലിയൊരു ആശ്വാസമാണ്.

read also: രഹ്നാഫാത്തിമക്ക് പുതിയ ജീവിത പങ്കാളി: പങ്കാളിക്ക് പിറന്നാള്‍ആശംസകള്‍ നേര്‍ന്ന് മനോജ് ശ്രീധറിന്റെ പങ്കാളി അഞ്ജലി

ഇപ്പോഴത്തെ സാഹചര്യത്തിൽ അതെ നിവർത്തിയുള്ളു. അത് ജീവിതകാലം മുഴുവൻ അല്ല, സ്വന്തമായി ഒരു വരുമാനം ഉണ്ടാകുന്നവരെ ഒരു സുഹൃത്തിന്റെ സഹായം തേടുന്നു അത്രമാത്രം. 2002 ഏപ്രിലിൽ ആണ് എന്റെ അബ്ബ മരിക്കുന്നത്. അതിനുശേഷം ഇത് വരെ എന്റെ അമ്മ ഒറ്റയ്ക്ക് ഒരാളുടെയും ആശ്രയം ഇല്ലാതെയാണ് ജീവിച്ചത്. നമ്മുടെ ചുറ്റും നോക്കിയാൽ അധ്വാനിച്ചു ഒറ്റയ്ക്ക് ജീവിക്കുന്നതും, ഒറ്റയ്ക്ക് കുട്ടികളെ നോക്കി ജീവിക്കുന്നതുമായ സ്ത്രീകളെ കാണാൻ പറ്റും. എന്നാൽ അധ്വാനിക്കാൻ മനസുണ്ടായിട്ടും, ഒരു ജോലി കിട്ടാതെ ബുദ്ധിമുട്ടുന്ന അവസ്ഥയിൽ പലരുടെയും സഹായം എനിക്ക് കിട്ടിയിട്ടുണ്ട്.

മുൻവിധികൾ ഇല്ലാതെ മുതലെടുപ്പ് നടത്താതെ കൂടെ നിൽക്കുന്നവരുടെ ഒപ്പം നിൽക്കാനാണ് എനിക്ക് താല്പര്യം. അല്ലാതെ ഒരു സുഹൃത്തിനൊപ്പം ഒരു വീട്ടിൽ താമസിച്ചാൽ അവരുടെ ജീവിതപങ്കാളി ആകും എന്നാ തരത്തിൽ ഉള്ള വിലയിരുത്തൽ കാണുമ്പോൾ ചില ആളുകളോട് സഹതാപം തോന്നുന്നു.
ഞാൻ എന്റെ കുട്ടികളുടെ അച്ഛന്റെ സ്ഥാനം മറ്റാർക്കും കൊടുക്കാൻ താൽപ്പര്യപെടുന്നില്ല, അവരുടെ അച്ഛൻ അന്നും ഇന്നും Manoj K Sreedhar എന്നാ വ്യക്തിത്തന്നെയാണ്. എന്നാൽ

രെഹ്ന ഫാത്തിമ എന്നാ വ്യക്തിക്കു ഒറ്റയ്ക്ക് മുന്നോട്ടു പോകാൻ ആണ് ആഗ്രഹം ഇനി ഏതെങ്കിലും ഒരു സാഹചര്യത്തിൽ എനിക്കൊരു പങ്കാളി ഉണ്ടായാൽ, ഇതിൽ കൂടെ തന്നെ ഞാൻ എല്ലാവരെയും അറിയിക്കുന്നതാണ്. അതുവരെ ഊഹാപോഹങ്ങൾക്കും സത്യവിരുദ്ധമായ വാർത്തകൾക്കും എന്റെ സുഹൃത്തുക്കൾ ചെവികൊടുക്കാതെ ഇരിക്കും എന്നാണ് എന്റെ പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button