COVID 19Latest NewsUAENewsGulf

75 ശതമാനത്തിലധികം ജനങ്ങൾക്കും സമ്പൂർണ്ണ വാക്‌സിനേഷൻ നൽകി യു എ ഇ

അബുദാബി : യു എ ഇ ജനതയുടെ 75.59 % സമ്പൂർണ്ണ വാക്‌സിനേഷൻ നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,572 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. 86.53 ശതമാനം ജനത വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. 100 പേർക്ക് 182.57 ഡോസാണ് വിതരണ നിരക്ക്. ഇതുവരെ 18,056,765 ഡോസ് വാക്സിനാണ് യു എ ഇ യിൽ വിതരണം ചെയ്തത്.

Read Also : ഡി.എന്‍.എ പരിശോധന ഫലം നെഗറ്റീവ് : പീഡനക്കേസിൽ ജയിലില്‍ കഴിഞ്ഞ പ്ലസ്ടു വിദ്യാര്‍ഥിക്ക് ജാമ്യം 

അതേസമയം എമിറേറ്റിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളും കമ്പനികളും 100 ശതമാനം ശേഷിയിൽ പ്രവർത്തിക്കാനൊരുങ്ങുകയാണ്. സെപ്റ്റംബർ അഞ്ച് മുതലാണ് സർക്കാർ സ്ഥാപനങ്ങളിലും കമ്പനികളിലും 100 ശതമാനം ശേഷിയിൽ പ്രവർത്തിക്കുന്നത്.

വാക്‌സിൻ സ്വീകരിച്ചിട്ടുള്ളതും അല്ലാത്തതുമായ എല്ലാ ജീവനക്കാരും അൽ ഹൊസൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് കാണിച്ചിരിക്കണമെന്നാണ് നിർദ്ദേശം. വാക്സിൻ എടുക്കാത്തവർ ഓരോ ഏഴുദിവസം കൂടുമ്പോഴും കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ഫലം കാണിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button