Latest NewsUAENewsInternationalGulf

യുഎഇ ഗോൾഡൻ വിസ സ്വീകരീച്ച് നടൻ ടൊവിനോ തോമസ്

ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരീച്ച് നടൻ ടൊവിനോ തോമസ്. കലാ-സാംസ്‌കാരിക രംഗങ്ങളിലെ പ്രതിഭകൾക്കാണ് യുഎഇ സർക്കാർ ഗോൾഡൻ വിസ അനുവദിക്കുന്നത്.

Read Also: ഭാര്യയുമൊത്തുള്ള ജീവിതം മടുത്തു, ജയിലാണ് ഭേദം: ജയിലിൽ പോകാൻ പൊലീസ് സ്റ്റേഷന് തീയിട്ട് യുവാവ്

കഴിഞ്ഞയാഴ്ച മമ്മൂട്ടിയും മോഹൻലാലും അബുദാബിയിൽ വെച്ച് ഗോൾഡൻ വിസ ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ടൊവിനോ തോമസിനും ഗോൾഡൻ വിസ ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് വിസ സ്വീകരിക്കാൻ ടൊവിനോ ദുബായിയിലെത്തിയത്. പത്ത് വർഷമാണ് ഗോൾഡൻ വിസയുടെ കാലാവധി.

ചില യുവ താരങ്ങൾക്കും നടിമാർക്കും വൈകാതെ ഗോൾഡൻ വിസ ലഭിക്കുമെന്നാണ് വിവരം. കലാപ്രതിഭകൾക്ക് ഓഗസ്റ്റ് 30 മുതൽ ഗോൾഡൻ വിസ അനുവദിക്കുമെന്ന് ദുബായ് കൾച്ചർ ആന്റ് സ്‌പോർട്‌സ് അതോറിറ്റി അറിയിച്ചിരുന്നു.

സഞ്ജയ് ദത്ത്, ഷാരൂഖ് ഖാൻ, തുടങ്ങിയ ഇന്ത്യൻ താരങ്ങൾക്കും ഒട്ടേറേ പ്രവാസി വ്യവസായികൾക്കും നേരത്തേ ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.

Read Also: വിവാഹത്തിന് ക്ഷണിച്ചിട്ട് എത്തിയില്ല: നഷ്ടപരിഹാരം ചോദിച്ച് ക്ഷണിതാക്കൾക്ക് നോട്ടീസ് അയച്ച് വീട്ടുകാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button