Latest NewsUAENewsInternationalGulf

വിസിറ്റ് വിസയും എൻട്രി പാസും ഉള്ളവർക്ക് ദുബായിയിലേക്ക് പറക്കാം: എമിറേറ്റ്‌സ്

ദുബായ്: യുഎഇയിലേക്കുള്ള യാത്ര നിയന്ത്രിച്ചിട്ടുള്ള രാജ്യങ്ങളിൽ നിന്നുള്ള വിസിറ്റ് വിസയും എൻട്രി പെർമിറ്റും ഉള്ളവർക്ക് ദുബായിലേക്ക് യാത്ര ചെയ്യാം. എമിറേറ്റ്‌സ് എയർലൈൻസാണ് ഇക്കാര്യം അറിയിച്ചത്. ഉപഭോക്താക്കളുടെ ചോദ്യത്തിന് മറുപടിയായാണ് എമിറേറ്റ്‌സ് ഇക്കാര്യം അറിയിച്ചത്.

Read Also: കേരളത്തില്‍ തമ്പടിച്ച് ഭീകരര്‍ : തീവ്രവാദികള്‍ താമസിച്ചിരുന്നത് തലസ്ഥാനത്ത് സൈനിക കേന്ദ്രത്തിനു സമീപം

എൻട്രി പെർമിറ്റ് ഉള്ളവർക്ക് പാകിസ്താനിൽ നിന്നും ദുബായിയിലേക്ക് പോകാം. ഇവർക്ക് ജിഡിആർഎഫ്എ അപ്രൂവൽ ആവശ്യമില്ല. അതേസമയം ടൂറിസ്റ്റ് വിസയുള്ള യാത്രക്കാർക്ക് ഇന്നു മുതൽ യുഎഇ പ്രവേശന അനുമതി നൽകി. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിൻ സ്വീകരിച്ച ആർക്കും ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാം. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്കാണ് വിസ നൽകുക. ഇവർ വിമാനത്താവളത്തിൽ റാപ്പിഡ് പരിശോധനക്ക് വിധേയരാകണം.

മൊഡേണ, ഫൈസർ, ഓക്സ്ഫോർഡ് ആസ്ട്രാസെനേക, കൊവിഷീൽഡ്, സിനോഫാം, സിനോവാക് എന്നീ വാക്സിനുകൾക്കാണ് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിരിക്കുന്നത്. യാത്രക്കാർ അവരുടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ) പ്ലാറ്റ്‌ഫോം അല്ലെങ്കിൽ അൽഹോസ്ൻ ആപ്പ് വഴി രജിസ്റ്റർ ചെയ്യണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.

Read Also: വിഴിഞ്ഞത്ത് കോടികളുടെ മയക്കുമരുന്നും എകെ 47 തോക്കുകളും പിടിച്ചെടുത്ത സംഭവത്തിന് എല്‍ടിടിഇ ബന്ധം

shortlink

Related Articles

Post Your Comments

Related Articles


Back to top button