KeralaLatest News

‘ഇദ്ദേഹത്തിന്റെ അനുപമനേതൃത്വത്തില്‍ വിനോദം, സഞ്ചാരം, വികസനം എല്ലാം ഒന്നുപോലെ അഭിവൃദ്ധി പ്രാപിക്കും’: ജയശങ്കർ

വർണ്ണ ശബളമായ ഒരു വ്യക്തിത്വത്തിനുടമയാണ് സഖാവ് ശശി.

തിരുവനന്തപുരം: നേരത്തെ ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് വിവാദത്തില്‍ അകപ്പെട്ട സി.പി.എം നേതാവാണ് പി.കെ. ശശി. ഇപ്പോൾ പി.കെ. ശശിയെ കേരള വിനോദ സഞ്ചാര വികസന കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിച്ച നടപടിയില്‍ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ. ജയശങ്കര്‍.

വര്‍ണ്ണ ശബളമായ ഒരു വ്യക്തിത്വത്തിനുടമയാണ് ശശി. കഴിവും കാര്യപ്രാപ്തിയും തികഞ്ഞ കര്‍മകുശലതയും ഒത്തു ചേര്‍ന്ന മാതൃകാ പൊതുപ്രവര്‍ത്തകന്‍. ഇദ്ദേഹത്തിന്റെ അനുപമ നേതൃത്വത്തില്‍ കേരളത്തില്‍ വിനോദം, സഞ്ചാരം, വികസനം എല്ലാം ഒന്നുപോലെ അഭിവൃദ്ധി പ്രാപിക്കുമെന്നും ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

അർഹതയ്ക്കുളള അംഗീകാരം.
മുൻ എംഎൽഎ സഖാവ് പികെ ശശിയെ കേരള വിനോദ സഞ്ചാര വികസന കോർപറേഷൻ ചെയർമാനായി നിയമിച്ചു.
വർണ്ണ ശബളമായ ഒരു വ്യക്തിത്വത്തിനുടമയാണ് സഖാവ് ശശി.

കഴിവും കാര്യപ്രാപ്തിയും തികഞ്ഞ കർമകുശലതയും ഒത്തു ചേർന്ന മാതൃകാ പൊതുപ്രവർത്തകൻ.
ഇദ്ദേഹത്തിന്റെ അനുപമ നേതൃത്വത്തിൽ കേരളത്തിൽ വിനോദം, സഞ്ചാരം, വികസനം എല്ലാം ഒന്നുപോലെ അഭിവൃദ്ധി പ്രാപിക്കും.
വിപ്ലവാഭിവാദനങ്ങൾ!

shortlink

Related Articles

Post Your Comments

Related Articles


Back to top button