ErnakulamNattuvarthaLatest NewsKeralaNews

ഡിജിറ്റൽ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് പഠനം നിഷേധിക്കപ്പെടരുത്: സർക്കാർ ഇടപെടണമെന്ന് ഹൈക്കോടതി

പഠന സൗകര്യം ഇല്ലാത്ത കുട്ടികളുടെ വിവരം രജിസ്‌റ്റർ ചെയ്യുന്നതിനായി ഒരു വെബ്‌സൈറ്റ് ആവശ്യമാണ്

കൊച്ചി: സ്‌മാർട്ട്ഫോണും കംപ്യൂട്ടറും ഇല്ലാത്തതിന്റെ പേരിൽ സംസ്ഥാനത്തെ കുട്ടികൾക്ക് പഠനം നിഷേധിക്കപ്പെടരുതെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ സർക്കാർ ഇടപെടണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പഠന സൗകര്യം ഇല്ലാത്ത കുട്ടികളുടെ വിവരം രജിസ്‌റ്റർ ചെയ്യുന്നതിനായി ഒരു വെബ്‌സൈറ്റ് ആവശ്യമാണെന്നും അത് സ്‌കൂളുകൾക്കും കുട്ടികൾക്കും ഉപകാരമാകുമെന്നും കോടതി നിർദ്ദേശിച്ചു.

ഡിജിറ്റൽ പഠനസൗകര്യമില്ലാത്തതുകൊണ്ട് കുട്ടികളുടെ പഠനം മുടങ്ങുന്നതായി കാണിച്ച് രക്ഷകർത്താക്കൾ നൽകിയ ഹർജിയിൽ നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിലാണ് ഹൈക്കോടതി നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചത്. പത്ത് ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോൾ കുട്ടികൾക്ക് പഠനസൗകര്യം ഒരുക്കുന്നതിനായി സർക്കാർ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് അറിയിക്കണമെന്നും കോടതി നിർദ്ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button