Latest NewsIndiaBahrain

ഇന്ത്യ ഉള്‍പ്പെടെ നാല്​ രാജ്യങ്ങളെ റെഡ്​ ലിസ്​റ്റ്​ പട്ടികയില്‍നിന്ന്​ ഒഴിവാക്കി ബഹ്​റൈന്‍

റെഡ്​ ലിസ്​റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ക്ക്​ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും.

മനാമ: ഇന്ത്യ ഉള്‍പ്പെടെ നാല്​ രാജ്യങ്ങളെ റെഡ്​ ലിസ്​റ്റ്​ പട്ടികയില്‍നിന്ന്​ ബഹ്​റൈന്‍ ഒഴിവാക്കി. അഞ്ച്​ രാജ്യങ്ങളെ പുതുതായി ഉള്‍പ്പെടുത്തുകയും ചെയ്​തു. സിവില്‍ ഏവിഷേയന്‍ അഫയേഴ്​സാണ്​ ഇക്കാര്യം പ്രഖ്യാപിച്ചത്​. തീരുമാനം സെപ്​റ്റംബര്‍ മൂന്നിന്​ പ്രാബല്യത്തില്‍ വരും. അതേസമയം, റെഡ്​ലിസ്​റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക്​ നിലവിലുള്ള നിബന്ധനകള്‍ ബാധകമായിരിക്കും.

ഇന്ത്യക്ക്​ പുറമേ പാകിസ്​താന്‍, പനാമ, ഡൊമിനിക്കന്‍ റിപ്പബ്ലിക്​ എന്നിവയാണ്​ പട്ടികയില്‍നിന്ന്​ ഒഴിവായ മറ്റ്​ രാജ്യങ്ങള്‍. ബോസ്​നിയ ഹെര്‍സഗോവിന, സ്ലൊവേനിയ, എത്യോപ്യ, കോസ്​റ്റാറിക്ക, ഇക്വഡോര്‍ എന്നീ രാജ്യങ്ങളാണ്​ പുതുതായി റെഡ്​ലിസ്​റ്റില്‍ ഉള്‍പ്പെട്ടത്​.

വാക്​സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്​ ബഹ്​റൈന്‍ അംഗീകരിച്ചിട്ടുള്ള രാജ്യങ്ങളില്‍നിന്ന്​ വരുന്നവര്‍ക്ക്​ യാത്ര പുറപ്പെടുന്നതിന്​ മുമ്പുള്ള കോവിഡ്​ ടെസ്​റ്റ്​ ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്​. റെഡ്​ ലിസ്​റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ക്ക്​ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. 25 രാജ്യങ്ങളാണ്​ ഇപ്പോള്‍ റെഡ്​ലിസ്​റ്റ്​ പട്ടികയില്‍ ഉള്ളത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button