ThiruvananthapuramKeralaNattuvarthaNews

നടന്നത് ക്രൂരമായ ദലിത് പീഢനം, പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പട്ടിക ജാതി പീഢന നിരോധന നിയമപ്രകാരം കേസെടുക്കണം: ബിജെപി

CPM നേതാക്കളും പൊതുനിരത്തിലെ ഈ ദലിത് പീഢനം കാണാത്തത് എന്ത് കൊണ്ടാണ് ?

തിരുവനന്തപുരം : ആറ്റിങ്ങലിൽ പിങ്ക് പോലിസ് അച്ഛനേയും മകളേയും അപമാനിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പട്ടിക ജാതി പീഢന നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നും, ക്രൂരമായ ദലിത് പീഢനത്തിന് നേതൃത്വം കൊടുത്തവരെ സർവ്വീസിൽ നിന്ന് പിരിച്ച് വിടണമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സുധീർ ആവശ്യപ്പെട്ടു. പട്ടികജാതി മോർച്ച ജില്ല കമ്മിറ്റി നടത്തിയ ആറ്റിങ്ങൽ DYSP ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുധീർ.

‘അതിക്രമത്തിനിരയായ അച്ഛനും മകളും ദലിത് വിഭാഗത്തിൽ പെട്ടവരാണ്. അവരെ ഇല്ലാത്ത മോഷണകുറ്റം ചുമത്തി പൊതു നിരത്തിൽ വച്ച് പരസ്യ വിചാരണ ചെയ്ത് അപമാനിക്കുകയും , പീഢിപ്പിക്കുകയുമാണ് പോലീസ് ചെയ്തത്. മനുഷ്യത്വ രഹിതമായ ഈ ദലിത് പീഢനത്തിന് SC/ST നിയമപ്രകാരം കേസെടുക്കാതെ നിയമലംഘനം നടത്തുന്നത് പോലീസ് ഉദ്യോഗസ്ഥരാണ്. കുറ്റക്കാരെ രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നത് . ആറ്റിങ്ങൽ MLA ഒ.എസ് .അംബികയുടെ നേതൃത്വത്തിൽ CPM നേതാക്കൾ കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നു, സ്ഥലമാറ്റം ശിക്ഷാ നടപടിയല്ല, ദലിത് പീഢനത്തിന് നിയമ പ്രകാരമുള്ള നടപടികൾ സ്വീകരിക്കണം , പോലീസ് ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്ന് പിരിച്ച് വിടണം .. സാംസ്കാരിക നായകരും, CPM നേതാക്കളും പൊതുനിരത്തിലെ ഈ ദലിത് പീഢനം കാണാത്തത് എന്ത് കൊണ്ടാണ് ? നടപടിയുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കും’ അദ്ദേഹം പറഞ്ഞു.

read also: വിസ്മയ കേസ്: വിശദീകരണം തൃപ്‌തികരമല്ലാത്തതിനെ തുടർന്ന് പ്രതി കിരൺകുമാറിനെ പിരിച്ചുവിട്ട് സർക്കാർ ഉത്തരവ് പുറത്ത്

പട്ടികജാതി മോർച്ച ജില്ല പ്രസിഡൻ്റ് വിളപ്പിൽ സന്തോഷ് അധ്യക്ഷനായി , മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.സ്വപ്നജിത്, ജില്ല ഭാരവാഹികളായ പുഞ്ചക്കരി രതീഷ്, പാറയിൽ മോഹനൻ, വക്കം സുനിൽ, ഉഷ, ശ്രീനിവാസൻ , പാർട്ടി നേതാക്കളായ സന്തോഷ്, മണമ്പൂർ ദിലീപ്, അജിത് പ്രസാദ് തുടങ്ങിയവർ സംസാരിക്കുകയും, നേതൃത്വം കൊടുക്കുകയും ചെയ്തു ..

shortlink

Related Articles

Post Your Comments

Related Articles


Back to top button