KeralaLatest NewsNews

ദലിത് വിദ്യാർഥിയുടെ ദുരൂഹ മരണം : സമഗ്രമായ അന്വേഷണം നടത്തണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

അഞ്ചല്‍ : കഴിഞ്ഞ ഡിസംബര്‍ 20ന് അഞ്ചൽ ഏരൂരില്‍ ദലിത് വിദ്യാർഥി ബിജീഷ് ബാബു എന്ന 14 കാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് എസ്. എം മുഖ്താർ ആവശ്യപ്പെട്ടു.

വാഴയുടെ ഉണങ്ങിയ കയ്യിൽകഴുത്ത് കുരുങ്ങി തൂങ്ങിയ നിലയിളാണ് മൃതശരീരം കണ്ടെത്തിയത്. ദേഹത്ത് അടിയേറ്റ പാടുകള്‍ ഉണ്ടായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും പറയുന്നു. ഏറെ ദുരൂഹതകൾ നിലനിൽക്കെ പോലീസ് ആത്മഹത്യയായി ഈ കേസ് അവസാനിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചിരിക്കുന്നു മനപ്പൂർവ്വം കേസ് അവസാനിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടന്നിട്ടുണ്ട് . അന്വേഷണത്തിൽ വീഴ് വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഉന്നതതല അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു .

മരണപ്പെട്ട ബിജീഷ് ബാബുവിന്റെ മാതാപിതാക്കളെ ഏരൂരിലെ വീട്ടിലെത്തി എല്ലാവിധ നിയമ സഹായങ്ങളും നൽകുമെന്നും സമര പരിപാടികൾക്ക് നേതൃത്വം നൽകുവാനും തീരുമാനിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി അഫ്‌സൽ ഖാൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അൽ അമീൻ കരുകോൺ എന്നിവരടങ്ങിയ സംഘമാണ് ബിജീഷ് ബാബുവിന്റെ വീട് സന്ദർശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button