ThiruvananthapuramKeralaNattuvarthaNews

പിങ്ക് പൊലീസുദ്യോഗസ്ഥക്ക് വീണ്ടും ‘മുട്ടൻ പണി’: പരസ്യവിചാരണ നടത്തിയ സംഭവത്തിൽ റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് അച്ഛനെയും മകളെയും പരസ്യവിചാരണ ചെയ്ത സംഭവത്തിൽ ഇടപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ. പ്രസ്തുത വിഷയത്തിൽ സംസ്ഥാന പൊലീസ് മേധാവിയിൽ നിന്നും മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. പിങ്ക് പൊലീസുദ്യോഗസ്ഥയുടെ പ്രവൃത്തി പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യമായതിനാൽ കേസ് രജിസ്റ്റർ ചെയ്ത് വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്ന ആവശ്യത്തിലാണ് റിപ്പോർട്ട് തേടിയത്.

Also Read: കോൺഗ്രസിന്റെ മനസ്സിൽ ‘ലഡു പൊട്ടി’: താനിനി ഒരു പാർട്ടിയിലേക്കുമില്ലെന്ന് എ വി ഗോപിനാഥ്

പരസ്യവിചാരണക്ക് ഇരയായ ജി. ജയചന്ദ്രൻ സമർപ്പിച്ച പരാതിയിലാണ് നടപടി. നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. മകളെയും തന്നെയും പൊലീസുദ്യോഗസ്ഥ പൊതുസ്ഥലത്ത് പരസ്യമായി മോഷ്ടാക്കളാക്കി മുദ്രകുത്തി അപമാനിച്ചതായി പരാതിയിൽ പറയുന്നു. മകളെ കേസിൽ ഉൾപ്പെടുത്തുമെന്നും പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോകുമെന്നും ഭീഷണിപ്പെടുത്തി. താനും മകളും പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുന്നവരാണെന്ന് നിറത്തിലും രൂപത്തിലും ബോധ്യപ്പെട്ടതു കൊണ്ടാണ് എതിർകക്ഷി തന്നോട് ഇത്തരത്തിൽ പെരുമാറിയതെന്ന് പരാതിയിൽ പറയുന്നു. എതിർകക്ഷിയിൽ നിന്നും ആവശ്യമായ നഷ്ടപരിഹാരം ഈടാക്കി നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് തോന്നയ്ക്കൽ സ്വദേശി ജചന്ദ്രനേയും മൂന്നാം ക്ലാസുകാരി മകളേയും രജിത പരസ്യമായി വിചാരണ ചെയ്തത്. പിങ്ക് പൊലീസ് വാഹനത്തിനുള്ളിലിരുന്ന തന്റെ മൊബൈൽ ഫോൺ ജയചന്ദ്രൻ മോഷ്ടിച്ചെടുത്ത് മകൾക്ക് കൈമാറിയെന്നാരോപിച്ചായിരുന്നു രജിത ഇവരെ ചോദ്യം ചെയ്തത്. സ്റ്റേഷനിൽ കൊണ്ടുപോയി അച്ഛന്റേയും മകളുടേയും ദേഹം പരിശോധന നടത്തുമെന്നും കുട്ടികളെയും കൊണ്ട് മോഷ്ടിക്കാനിറങ്ങുന്നത് ഇവനൊക്കെ പതിവാണെന്നുമെല്ലാം രജിത പറയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

Also Read: ഗുരുതര വീഴ്ച: വാക്‌സിനുകൾ പാഴാക്കി, കേരളം കളഞ്ഞുകുളിച്ചത് 8 ലക്ഷം രൂപയോളം

ഫോൺ എടുത്തില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും രജിത പിന്മാറാൻ തയാറായില്ല. ഒടുവിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു വനിത ​പൊലീസ്, വാഹനത്തിലുണ്ടായിരുന്ന രജിതയുടെ ബാ​ഗ് പരിശോധിച്ചപ്പോൾ സൈലന്റിലാക്കിയ നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തി. ഫോൺ സ്വന്തം ബാ​ഗിൽ നിന്ന് കിട്ടിയശേഷവും രജിത അച്ഛനോടും മകളോടും മോശമായാണ് പെരുമാറിയത്. സംഭവം മൊബൈലിൽ പകർത്തിയ ആൾ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button