Latest NewsNewsInternational

അമേരിക്ക അഫ്ഗാനിസ്ഥാന്‍ വിട്ടതിന് പിന്നാലെ താലിബാന് ഭാഗികമായ അംഗീകാരം നല്‍കി യുഎന്‍ സുരക്ഷാ കൗണ്‍സില്‍

ബ്രിട്ടനും ഇന്ത്യയും അമേരിക്കയും അടക്കമുള്ള 13 രാഷ്ട്രങ്ങള്‍ ഇതിനെ അനുകൂലിച്ചു

ജനീവ: അമേരിക്ക അഫ്ഗാനിസ്ഥാന്‍ വിട്ടതിന് പിന്നാലെ താലിബാന് ഭാഗികമായ അംഗീകാരം നല്‍കി യുഎന്‍ സുരക്ഷാ കൗണ്‍സില്‍. യുഎന്നില്‍ അംഗത്വമില്ലാത്ത അംഗീകാരമാണ് നല്‍കിയത്. ഉപാധികള്‍ ഉണ്ടാവുമെന്നാണ് സൂചന. ഇന്ത്യയുടെ പ്രസിഡന്‍ഷിപ്പിന് കീഴിലാണ് ഇതിനായി പ്രമേയം കൊണ്ടുവന്നത്. അഫ്ഗാനിസ്ഥാനിലെ ഭരണസ്ഥാപനം എന്ന നിലയിലുള്ള അംഗീകാരമാണ് നല്‍കിയത്. ഫ്രാന്‍സാണ് പ്രമേയം കൊണ്ടുവന്നത്. ബ്രിട്ടനും ഇന്ത്യയും അമേരിക്കയും അടക്കമുള്ള 13 രാഷ്ട്രങ്ങള്‍ ഇതിനെ അനുകൂലിച്ച് വോട്ട് ചെയ്തു. ആരും ഈ തീരുമാനത്തെ എതിര്‍ത്തില്ല. എന്നാല്‍ സ്ഥിരാംഗങ്ങളായ റഷ്യയും ചൈനയും വോട്ടിംഗില്‍ നിന്ന് വിട്ടുനിന്നു.

READ  ALSO : അന്ന് ഞാന്‍ നിങ്ങളെ രക്ഷിച്ചു, ഇന്ന് എന്നെയും കുടുംബത്തെയും രക്ഷിക്കണം: ബൈഡനോട് അഫ്ഗാനിയുടെ അഭ്യര്‍ത്ഥന

കാബൂള്‍ താലിബാന്‍ പിടിച്ചതിന് പിന്നാലെയാണ് ഈ പ്രമേയം വരുന്നത്. അഫ്ഗാന്‍ മണ്ണില്‍ ഏതെങ്കിലും തീവ്രവാദികള്‍ക്ക് അഭയം നല്‍കുകയോ, ഏതെങ്കിലും രാജ്യത്തെ ഭീഷണിപ്പെടുത്തുകയോ ചെയ്യില്ലെന്ന് നേരത്തെ താലിബാന്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അംഗീകാരം നല്‍കിയത്. രാജ്യാന്തര നിയമങ്ങളെ താലിബാന്‍ അംഗീകരിക്കുമെന്നും, അതുപോലെ പ്രവര്‍ത്തിക്കുമെന്നും കരുതുന്നതായി യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പറഞ്ഞു. പ്രധാനമായും അഫ്ഗാന്‍ പൗരന്‍മാരെ രാജ്യത്തിന് പുറത്തേക്ക് പോകാന്‍ അനുവദിക്കുകയും, വിദേശ രാജ്യങ്ങളിലെ പൗരന്മാരെയും ഒഴിപ്പിക്കാനുള്ള സൗകര്യമൊരുക്കുകയും താലിബാന്‍ ചെയ്യുമെന്നാണ് സുരക്ഷാ കൗണ്‍സില്‍ കരുതുന്നത്.

ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഖലയാണ് സുരക്ഷാ കൗണ്‍സിലിന്റെ മേല്‍നോട്ടം വഹിച്ചത്. ഇതിലാണ് പ്രമേയം പാസാക്കിയത്. ഇന്നലെയാണ് ഇന്ത്യയുടെ പ്രസിഡന്‍ഷ്യല്‍ കാലാവധി അവസാനിച്ചത്. തീവ്രവാദികളെ അകറ്റി നിര്‍ത്തണമെന്നും, ഏതെങ്കിലും രാജ്യത്തെ ആക്രമിക്കരുതെന്നും, പ്രമേയം നിര്‍ദേശിക്കുന്നുണ്ട്. ഇന്ത്യക്ക് വളരെ പ്രാധാന്യം ഇക്കാര്യത്തിലുണ്ടെന്ന് ഹര്‍ഷ വര്‍ധന്‍ ശൃംഖല പറഞ്ഞു. അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നുള്ള ശക്തമായ സന്ദേശമാണിത്. എന്താണ് അവര്‍ താലിബാനില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാക്കുകയാണെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

അതേസമയം നേരത്തെയും താലിബാനെതിരെ പരാമര്‍ശങ്ങളൊന്നും യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഉണ്ടായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button