Latest NewsNewsInternational

കോവിഡ് പോസിറ്റീവായ കുട്ടികളില്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷവും രോഗവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍: പഠന റിപ്പോര്‍ട്ട്

തിരുവനന്തപുരം : കോവിഡ് പോസിറ്റീവായ ഏഴ് കുട്ടികളില്‍ ഒരാള്‍ക്ക് വീതം മൂന്ന് മാസങ്ങള്‍ക്ക് ശേഷവും രോഗവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ കാണുന്നുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. എന്നാല്‍ ചെറുപ്പക്കാരില്‍ ദീര്‍ഘകാല കോവിഡ് (ലോങ്ങ് കോവിഡ്) ലക്ഷണങ്ങള്‍ ആദ്യം ഭയപ്പെട്ടതിനേക്കാള്‍ കുറവാണെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു.

Read Also : ‘കുന്തമില്ലേ, പിന്നെന്തിനാ ലുട്ടാപ്പീ സൈക്കിൾ’: ഡി വൈ എഫ് ഐ യുടെ സൈക്കിൾ റാലിയെ ട്രോളി സോഷ്യൽ മീഡിയ

യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍, പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ഗവേഷകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ പിസിആര്‍ ടെസ്റ്റിന് വിധേയരായ ഏകദേശം 7,000 പേരിലാണ് പഠനം നടത്തിയത്. 11 മുതല്‍ 17 വയസ്സ് വരെയുള്ളവരാണ് ഈ ഗവേഷണത്തില്‍ പങ്കെടുത്തത്. ഇതില്‍ 3,065 പേര്‍ കോവിഡ് പോസിറ്റീവും 3,739 ടെസ്റ്റുകള്‍ നെഗറ്റീവുമായിരുന്നു.

ടെസ്റ്റ് കഴിഞ്ഞ് ശരാശരി 15 ആഴ്ച പിന്നിട്ട ശേഷം സര്‍വേ ചെയ്തപ്പോഴും ഇരു ഗ്രൂപ്പിലെയും നിരവധി കുട്ടികള്‍ കൊറോണ വൈറസുമായി ബന്ധപ്പെട്ട ഒരു ലക്ഷണമെങ്കിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പോസിറ്റീവായ ഗ്രൂപ്പിലെ ഏകദേശം 30% പേര്‍ക്ക് ആ സമയത്ത് കുറഞ്ഞത് മൂന്നോ അതിലധികമോ ലക്ഷണങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രണ്ട് ഗ്രൂപ്പുകളും തമ്മിലുള്ള വ്യത്യാസം സൂചിപ്പിക്കുന്നത് പോസിറ്റീവ് ഗ്രൂപ്പിലെ ഏഴ് കുട്ടികളില്‍ ഒരാളുടെ ലക്ഷണങ്ങള്‍ കോവിഡുമായി ബന്ധപ്പെട്ടതാണെന്നാണ്. ഏറ്റവും സാധാരണമായ ലക്ഷണങ്ങള്‍ അസാധാരണമായ ക്ഷീണവും തലവേദനയുമാണ്.

ആശ്വാസകരമെന്നു പറയട്ടെ, പോസിറ്റീവ് അല്ലെങ്കില്‍ നെഗറ്റീവ് ആയ കുട്ടികള്‍ക്കിടയില്‍ മാനസികാരോഗ്യത്തില്‍ വ്യത്യാസങ്ങളൊന്നും ഗവേഷകര്‍ കണ്ടെത്തിയില്ല. എന്നിരുന്നാലും, പങ്കെടുക്കുന്ന 10 ല്‍ നാലുപേര്‍ പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്ന് അറിയാന്‍ ആശങ്കാകുലരാണെന്നും ദു:ഖിതരാണെന്നും അസന്തുഷ്ടരാണെന്നും കണ്ടെത്തി. ഇത് മഹാമാരിയെക്കുറിച്ചുള്ള പൊതുവായ ഉത്കണ്ഠയെയാണ് പ്രതിഫലിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button