Latest NewsKeralaNewsIndia

ഐഎസിൽ ചേരാൻ പോയ നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും തിരിച്ചെത്തിക്കണമെന്ന ഹർജി : കേന്ദ്ര സർക്കാർ ഇന്ന് നിലപാട് വ്യക്തമാക്കും

കൊച്ചി : ഐഎസിൽ ചേരാൻ ഇന്ത്യ വിട്ടുപോയ നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ബിന്ദു സമർപ്പിച്ച ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. സംഭവത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് നേരത്തെ ഹൈക്കോടതി തേടിയിരുന്നു. അതിനാൽ സർക്കാർ നിലപാട് കോടതിയിൽ ഇന്ന് വ്യക്തമാക്കുമെന്നാണ് വിവരം.

Read Also : താലിബാൻ സർക്കാർ പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്ന് റിപ്പോർട്ട് : രാജ്യം വിടാനുള്ള വഴികൾക്കായി നെട്ടോട്ടമോടി ജനങ്ങൾ 

അഫ്ഗാൻ ജയിലിൽ കഴിയുന്ന ഇവരെ ഇന്ത്യയിലെത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ല. ഇന്ത്യ പങ്കാളിയായിട്ടുള്ള അന്താരാഷ്ട്ര ഉടമ്പടികളിലടക്കം പൗരന്മാരുടെ അവകാശ സംരക്ഷണത്തിന് പ്രത്യേക പരിഗണനയുണ്ട്. ഭരണഘടനാപരമായ മൗലികാവകാശങ്ങളും സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും അമ്മ ബിന്ദു നൽകിയ ഹർജിയില്‍ പറയുന്നു.

നിമിഷയെ തിരികെയെത്തിക്കണം എന്നാവശ്യപ്പെട്ട് നേരത്തേയും ബിന്ദു കേന്ദ്ര വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിരുന്നു. നിമിഷ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഇന്ത്യയിലെ നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കാമെന്നുമായിരുന്നു ബിന്ദു പറഞ്ഞത്. 2016ലായിരുന്നു ഭർത്താവിനൊപ്പം ഐഎസിൽ ചേരാൻ നിമിഷ ഫാത്തിമ ഇന്ത്യ വിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button