Latest NewsIndiaNews

മോദി സര്‍ക്കാരിനെ ഭീകരര്‍ ഭയപ്പെടുന്നു, ഇന്ത്യയോട് അവര്‍ കളിക്കില്ല

രാജ്യത്ത് ഭീകരാക്രമണങ്ങള്‍ കുറഞ്ഞുവെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെ ഭീകരര്‍ ഭയപ്പെടുന്നുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം രാജ്യത്ത് ഒരു വലിയ ഭീകരാക്രമണം പോലും നടന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also : യു.എന്‍ അധ്യക്ഷപദവിയിലിരുന്ന ഇന്ത്യയ്ക്ക് ചിലനിര്‍ണായക വിഷയങ്ങള്‍ പുറത്തുകൊണ്ടുവരാനായി : മോദിയെ അഭിനന്ദിച്ച് ഫ്രാന്‍സ്

‘ എന്തുതന്നെയായാലും ഞങ്ങള്‍ ഭീകരരെ വിജയിക്കാന്‍ അനുവദിക്കില്ല. ജമ്മു കാശ്മീരിനെപ്പറ്റി മറന്നേക്കൂ, മോദിജിയുടെ വരവിനു ശേഷം രാജ്യത്തിന്റെ ഒരു ഭാഗത്തും വലിയ ഭീകരാക്രമണം നടന്നിട്ടില്ല. ഇതാണ് ഞങ്ങളുടെ പ്രധാനനേട്ടം. തീവ്രവാദികള്‍ ഇപ്പോള്‍ ബി.ജെ.പി സര്‍ക്കാരിനെ ഭയപ്പെടുന്നതായി തോന്നുന്നു. ഇതൊരു ചെറിയ കാര്യമല്ല ‘ – രാജ്‌നാഥ് സിംഗ് പറഞ്ഞു.

‘ തങ്ങളുടെ സുരക്ഷിത താവളങ്ങളില്‍ പോലും തങ്ങള്‍ സുരക്ഷിതരല്ലെന്ന് ഭീകരര്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. ഉറി ആക്രമണത്തിന് ശേഷം നമ്മള്‍ ചെയ്ത ബലാകോട്ട് സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ അതിര്‍ത്തി കടന്നും ഭീകരരെ കൊല്ലാന്‍ കഴിയുമെന്ന് ലോകത്തിന് വ്യക്തമായ സന്ദേശം നല്‍കി’ – രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button