Life Style

വൃക്കകളെ സംരക്ഷിക്കാൻ ‘മാതള ജ്യൂസ്’

വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്‍റെ ഭാഗമാക്കിയാൽ രോഗപ്രതിരോധ ശേഷി വർധിക്കും. ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് മാതളനാരങ്ങ ഉത്തമ പ്രതിവിധിയാണ്.മാതളനാരകത്തിന്‍റെ ജ്യൂസ്, തൊലി, കായ്, പൂവ്, ഇല ഇവയെല്ലാം ഔഷധഗുണമുള്ളതാണ്. ദിവസവും ഒരു ​ഗ്ലാസ് മാതള ജ്യൂസ് കുടിച്ചാലുള്ള ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

വൃക്കകളെ സംരക്ഷിക്കും

വ്യക്കരോഗങ്ങളെ തടയാന്‍ മാതള ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. വ്യക്കരോഗികൾ ദിവസവും ഒരു ​​ഗ്ലാസ് മാതള ജ്യൂസ് കുടിക്കേണ്ടത് അത്യാവശ്യമാണ്. മൂത്രാശയത്തിലുണ്ടാകുന്ന കല്ലുകളെ അലയിപ്പിച്ച് കളയാൻ മാതളം സ​ഹായിക്കും.

ഹൃദ്രോ​ഗങ്ങൾ അകറ്റും

ഹൃദയത്തില്‍ അടിയുന്ന കൊഴുപ്പിനെ അകറ്റാൻ മാതള ജ്യൂസ് കുടിക്കുന്നത് ​ഗുണം ചെയ്യും. ഹൃദയത്തിൽ അണുബാധയുണ്ടാകാനുള്ള സാധ്യത മാതള ജ്യൂസ് കുടിക്കുമ്പോൾ കുറയും. ഇത് ധാരാളം ഹൃദയപ്രശ്‌നങ്ങൾ ഒഴിവാക്കാനും സഹായിക്കും.

രക്തസമ്മര്‍ദം

മാതളത്തില്‍ അടങ്ങിയിരുന്ന ആന്‍റി ഓക്സിഡന്റ് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു. അതിനാല്‍ ദിവസവും മാതളനാരങ്ങ കഴിക്കുന്നത് നല്ലതാണ്.

കൊളസ്‌ട്രോൾ തടയാം

കൊളസ്‌ട്രോളിനെ ഇല്ലാതാക്കാനും മാതളനാരങ്ങ നല്ലതാണ്. മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് സഹായിക്കുന്നു. 90%ത്തിലധികം കൊഴുപ്പും കൊളസ്‌ട്രോളും മാതള നാരങ്ങ ഇല്ലാതാക്കും.

ദഹന പ്രശ്‌നങ്ങൾക്ക്

ദഹന പ്രശ്‌നങ്ങൾക്കും മാതള ജ്യൂസ് മികച്ചതാണ്. കുട്ടികളിൽ ഉണ്ടാവുന്ന വയറിളക്കം പോലെയുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമാണ് മാതള നാരങ്ങ ജ്യൂസ്. ക്രോൺസ് ഡിസീസ്, അൾസർ, ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് മുതലായവ ബാധിച്ചവർക്ക് മാതള ജ്യൂസ് പ്രയോജനകരമാണ്.

Read Also:- സഞ്ജുവിന്റെ ശനിദശ മാറുന്നു: സൂപ്പർതാരങ്ങളെ ടീമിലെത്തിച്ച് രാജസ്ഥാൻ റോയൽസ്

സന്ധിവാതം തടയുന്നു

ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള മാതള ജ്യൂസിലെ ആന്റി ഓക്സിഡന്റ് ഫ്ലേവനോളുകൾ സന്ധിവാതം പോലുള്ള വീക്കം ഉണ്ടാക്കുന്ന അവസ്ഥകൾക്ക് കാരണമാകുന്ന പ്രോട്ടീനുകളുടെ പ്രവർത്തനം മന്ദഗതിയിലാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button