Latest NewsUAENewsInternationalGulf

കാർ വിൽപ്പനക്കാരുമായുള്ള തർക്കം പരിഹരിച്ചു: ദുബായ് പോലീസിന് നന്ദി പറഞ്ഞ് ടിവി അവതാരക

ദുബായ്: ദുബായ് പോലീസിന് നന്ദി അറിയിച്ച് സൗദിയിലെ ടിവി അവതാരക ലൂജൈൻ ഒമ്രാൻ. കാർ ഷോറൂമുകാരുമായുള്ള തർക്കം പരിഹരിച്ചതിനാണ് ലൂജൈൻ ഒമ്രാൻ ദുബായ് പോലീസിനോട് നന്ദി പറഞ്ഞത്. പോലീസിന്റെ സമയോചിതമായ ഇടപെടലിനും നടപടികൾക്കും അവതാരക നന്ദി അറിയിച്ചു.

Read Also: അഴീക്കൽ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തിര സഹായം ലഭ്യമാക്കണമെന്ന് സർക്കാരിനോട് വി ഡി സതീശൻ

കാർ വിൽപ്പന നടത്താൻ ശ്രമിക്കവെയാണ് ടിവി അവതാരക ലൂജൈൻ ഒമ്രാൻ കബളിപ്പിക്കപ്പെട്ടത്. തുടർന്ന് ഇവർ പരാതിയുമായി ദുബായ് പോലീസിനെ സമീപിച്ചു. ഉടർ തന്നെ പോലീസ് വേണ്ട നടപടികൾ സ്വീകരിക്കുകയും ടിവി അവതാരകയ്ക്ക് നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുകയും ചെയ്തു.

തട്ടിപ്പുകൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെ ഇടപാടുകൾ നടത്തുമ്പോൾ അതീവ ജാഗ്രത പാലിക്കേണ്ടതാണെന്നും പോലീസ് മുന്നറിയിപ്പ് നൽകി. ഉത്പ്പന്നങ്ങൾ ലഭ്യമാണെന്ന് ഉറപ്പുവരുത്തുന്നതുവരെ ആരും രേഖകളിൽ ഒപ്പിടാൻ പാടില്ലെന്നും പോലീസ് നിർദ്ദേശിച്ചു.

Read Also: സ്വന്തം ജീവൻ കണക്കിലെടുക്കാതെ കൃത്രിമ ശ്വാസം നല്‍കി കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച ശ്രീജയ്ക്ക് അഭിനന്ദനങ്ങൾ: ആരോഗ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button