Latest NewsNewsIndia

മാസ്ക് ധരിക്കാത്തതിന് ആര്‍മി ജവാന് ക്രൂര മര്‍ദ്ദനം: അഞ്ച് പൊലീസുകാര്‍ക്കെതിരെ നടപടി

റാഞ്ചി : മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ ഇന്ത്യന്‍ ആര്‍മി ജവാനെ മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് പൊലീസുകാര്‍ക്കെതിരെ നടപടി. മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും രണ്ട് പേര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തു.

ജാ​ര്‍​ഖ​ണ്ഡി​ലെ ച​ത്ര ജി​ല്ല​യി​ലാ​ണ് സം​ഭ​വം നടന്നത്. ​പവ​ന്‍ കു​മാ​ര്‍ യാ​ദ​വ് എ​ന്ന​യാ​ള്‍​ക്കാ​ണ്
ക്രൂര മര്‍ദനമേറ്റത്. മൂന്നാം തരംഗത്തിന് സാധ്യതയുള്ളതിനാൽ ജില്ലയിൽ വൻതോതിൽ പരിശോധന നടത്താൻ ഡെപ്യൂട്ടി കമ്മീഷണർ അഞ്ജലി യാദവ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുമ്പോഴാണ് പ​വ​ന്‍ കു​മാ​ര്‍ ബൈ​ക്കി​ല്‍ ഇ​വി​ടെ എ​ത്തി​യ​ത്.

Read Also  :  അഫ്‌ഗാന്റെ നിയന്ത്രണം ഇനി താലിബാന്: ആഘോഷ തിമിർപ്പിൽ പാകിസ്ഥാൻ, നന്ദിപ്രകടനവും പ്രാര്‍ത്ഥനകളുമായി ജമാഅത്തെ ഇസ്ലാമി

പ​വ​ന്‍റെ ബൈ​ക്ക് ത​ട​ഞ്ഞ് നി​ര്‍​ത്തി​യ പോ​ലീ​സു​കാ​ര്‍ താ​ക്കോ​ല്‍ ബൈ​ക്കി​ല്‍ നി​ന്നും ഊ​രി മാ​റ്റി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ മുഖത്തും നെഞ്ചത്തും ഗുരുതരമായി പരിക്കേറ്റ പവൻ കുമാർ യാദവിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പവൻ കുമാറിനെ പൊലീസ് മർദ്ദിക്കുന്ന വീഡിയോ പുറത്തറിഞ്ഞതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്നാണ് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button