MollywoodLatest NewsCinemaNewsEntertainmentMovie Gossips

‘എല്ലാം പുതുതായി പഠിക്കാനും അപ്‌ഡേറ്റ് ചെയ്യാനും ആഗ്രഹമുണ്ട്’, മടങ്ങി വരാന്‍ ആഗ്രഹിച്ച് മുകേഷിന്റെ നായിക കനക

നടി കനക ചലച്ചിത്ര ലോകത്തേയ്ക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്

മമ്മൂട്ടി, മോഹന്‍ലാല്‍, മുകേഷ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം നായികയായി തിളങ്ങിയ നടി കനക ചലച്ചിത്ര ലോകത്തേയ്ക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്. വീണ്ടും പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ ആഗ്രഹമുണ്ടെന്നും ഒരു സുഹൃത്തായി തന്നെ കാണണമെന്നും കനക വീഡിയോയിലൂടെ അഭ്യര്‍ത്ഥിച്ചു. 20 വര്‍ഷത്തോളമായി സിനിമാ മേഖലയില്‍ നിന്നു വിട്ടു നിന്ന കനകയെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നത്. കനകയ്ക്ക് കാന്‍സര്‍ ആയിരുന്നുവെന്നും നടി മരിച്ചെന്നുമായിരുന്നു അവയില്‍ ചിലത്. പിന്നീട് കനകയ്ക്ക് എന്ത് സംഭവിച്ചുവെന്നുള്ള ആരാധകരുടെ അന്വേഷണങ്ങള്‍ക്ക് വിരാമമായാണ് നടിയുടെ പുതിയ വീഡിയോ എത്തിയിരിക്കുന്നത്.

കനകയുടെ വാക്കുകള്‍ ഇങ്ങനെ, ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട് 30 വര്‍ഷത്തിലേറെയായി. എന്നെ സംബന്ധിക്കുന്നതെല്ലാം പഴയതായിക്കഴിഞ്ഞു. എനിക്കിപ്പോള്‍ 50 വയസിനടുത്തായി. കാലം ഒരുപാടു മാറി ഞാന്‍ എല്ലാം പുതിയതായി പഠിക്കേണ്ടിയിരിക്കുന്നു. മേക്കപ്പ്, ഹെയര്‍സ്‌റ്റൈല്‍, ഡ്രസിങ്, ചെരുപ്പ്, ആഭരണങ്ങള്‍, സംസാരിക്കുന്നത്, ചിരിക്കുന്നത് എല്ലാം തന്നെ ഒരുപാട് മാറി. ഞാന്‍ പണ്ട് ചെയ്തിരുന്നതുപോലെ ചെയ്താല്‍ പഴഞ്ചനായിപ്പോയി എന്ന് പുതിയ തലമുറ പറഞ്ഞേക്കാം. ഒരു പത്ത് വര്‍ഷത്തിനുള്ളില്‍ സംഭവിച്ചത് മാത്രമേ പുതിയത് എന്ന് പറയാന്‍ കഴിയൂ. ഇതിനിടയില്‍ ഞാന്‍ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല, ചില വ്യക്തിപരമായ കാര്യങ്ങള്‍ ആയിരുന്നു അതിന് കാരണം. ഈ പ്രായത്തിലും എല്ലാം പുതുതായി പഠിക്കാനും എന്നെ അപ്‌ഡേറ്റ് ചെയ്യാനും എനിക്ക് ആഗ്രഹമുണ്ട്.’

ചെറിയ പ്രായത്തില്‍ പഠിക്കുന്നത് പോലെ, പ്രായമായിക്കഴിഞ്ഞു പഠിക്കാന്‍ കഴിയില്ല. ചിലപ്പോള്‍ ഒരുപാടുനാള്‍ എടുത്തേക്കും. മനസില്‍ ആഗ്രഹം ഉണ്ടെങ്കില്‍ എന്തും പെട്ടെന്ന് പഠിക്കാന്‍ കഴിയും എന്നാണ് ഞാന്‍ കരുതുന്നത്. ഇല്ലെങ്കില്‍ ഒരുപാട് കഷ്ടപ്പെട്ട് പഠിക്കും. ഇനിയിപ്പോള്‍ ഒന്നും പഠിച്ചില്ലെങ്കിലും എന്തുകൊണ്ട് പഠിക്കുന്നില്ല എന്ന് എന്നോട് ആരും ചോദിക്കില്ലല്ലോ. വയസായ കാലത്താണോ ബോധമുദിച്ചത് എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം.

എന്നാലും എല്ലാവരോടും ഒപ്പം ഒരു സുഹൃത്തായി ഇരിക്കാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിക്കുന്നു. നിങ്ങളുടെ കൂടെ കൊഞ്ചി കളിക്കുന്ന, ഉപദേശിക്കുന്ന ഒരു സുഹൃത്തായി ഇരിക്കാന്‍ എനിക്ക് സന്തോഷമേ ഉള്ളൂ. ഞാന്‍ എന്ത് ചെയ്താലും അതിനെപ്പറ്റിയുള്ള വിമര്‍ശനവും എന്നെ അറിയിക്കാന്‍ മടിക്കേണ്ട. നിങ്ങളുടെ വിമര്‍ശനങ്ങളെ ഒരു പ്രചോദനമായി എടുത്തു വീണ്ടും മെച്ചപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കും. നമ്മെ ഏല്‍പ്പിക്കുന്ന ജോലി ഭംഗിയായി മനോഹരമായി ചെയ്യണം എന്നുള്ളത് ഓരോരുത്തരുടെയും ആഗ്രഹമാണല്ലോയെന്ന് കനക വീഡിയോയില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button