Latest NewsNewsIndiaCrime

ധീരതയ്ക്ക് മെഡലും രണ്ട് ലക്ഷം രൂപ പാരിതോഷികവും നേടിയ പൊലീസുദ്യോ​ഗസ്ഥൻ ഇന്ന് കൈക്കൂലിക്കേസിലെ പ്രതി

ഉത്തർപ്രദേശ്: ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിൽ ധീരതയ്ക്കുള്ള പൊലീസ് മെഡൽ നേടിയ പൊലീസ് ഇൻസ്‌പെക്ടർ ഇന്ന് Bribery case പ്രതിയായി. ഉത്തർപ്രദേശിലാണ് സംഭവം. ധീരതയ്ക്കുള്ള അവാർഡ് നേടിയ ബിജേന്ദ്ര പാൽ റാണയെയാണ് ഇപ്പോൾ കൈക്കൂലി കേസിൽ പൊലീസ് അന്വേഷിക്കുന്നത്. സംഭവത്തെ തുടർന്ന് ഇയാൾ ഒളിവിലാണ്. മീററ്റിലെ സദർ ബസാർ പൊലീസ് സ്റ്റേഷന്റെ ചുമതല ഇൻസ്പെക്ടർക്കായിരുന്നു ഇയാൾ.

Also Read: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വൻ വരുമാനചോർച്ച: പ്രസിഡന്റ് എൻ.വാസു

റാണയ്‌ക്കെതിരെ കോഴ കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളുടെ ചുമതലയിലുണ്ടായിരുന്ന അതേ സ്റ്റേഷനിലാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒരു വ്യാജ ട്രക്ക് മോഷണക്കേസിൽ ഒരാളിൽ നിന്ന് 3.5 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പേരിലാണ് റാണയ്ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുള്ളത്. ഒളിവിൽ പോയ ഇൻസ്പെക്ടർ ഈ കേസുമായി ബന്ധപ്പെട്ട് മറ്റ് ആളുകളിൽ നിന്നും 50,000 രൂപ വീതം തട്ടിയെടുത്തെന്നും ആരോപണമുണ്ട്. ഇൻസ്പെക്ടറിനെതിരെ ആളുകൾ പരാതിപ്പെട്ടതിനെ തുടർന്ന്, മീററ്റ് സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് (എസ്എസ്പി) പ്രഭാകർ ചൗധരി ഒരു ടീമിന്റെ സഹായത്തോടെ സ്റ്റേഷനിലുളള ഒരു കോൺസ്റ്റബിളിനെ കൈയോടെ പിടികൂടുകയായിരുന്നു. കൈക്കൂലി വാങ്ങാൻ റാണ നിർദ്ദേശിച്ചതായി കോൺസ്റ്റബിൾ മൻമോഹൻ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.

ഈ വർഷം ഓഗസ്റ്റ് 15 -നാണ് ബിജേന്ദ്ര പാൽ റാണക്ക് ധീരതയ്ക്കുള്ള പൊലീസ് മെഡൽ ലഭിച്ചത്. കഴിഞ്ഞ വർഷം മീററ്റിൽ നടന്ന ഏറ്റുമുട്ടലിൽ ശിവശക്തി നായിഡുവിനെ വെടിവെച്ചുകൊന്നതിനാണ് ഇയാൾക്ക് ധീരതയ്ക്കുള്ള അവാർഡ് ലഭിച്ചത്. നായിഡു 25 കേസുകളിൽ ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന ഒരു കുറ്റവാളിയായിരുന്നു. അവാർഡിന് പുറമെ 2 ലക്ഷം രൂപ പാരിതോഷികവും റാണയ്ക്ക് ലഭിച്ചിരുന്നു. ധീരതയ്ക്കുള്ള അവാർഡ് ലഭിച്ച് 15 ദിവസങ്ങൾക്ക് ശേഷം ഇദ്ദേഹം കൈക്കൂലി കേസിൽ മുങ്ങിയ ഒരു അഴിമതിക്കാരനായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button