Life Style

ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ സൂര്യപ്രകാശം

സൂര്യപ്രകാശം ഏല്‍ക്കുന്നത് ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന പഠനറിപ്പോര്‍ട്ടുമായി ഇസ്രായേല്‍ ഗവേഷകര്‍ രംഗത്ത്. ടെല്‍ അവീവ് സര്‍വകലാശാലയിലെ ഗവേഷകരുടേതാണ് കണ്ടെത്തല്‍. സൂര്യപ്രകാശം ഏല്‍ക്കുന്നത് ഉയര്‍ന്ന അളവില്‍ ലൈംഗിക ഹോര്‍മോണുകള്‍ പുറപ്പെടുവിക്കാന്‍ സഹായകരമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

32 പേരെ വ്യത്യസ്ത തലങ്ങളിലുള്ള അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ക്ക് വിധേയരാക്കിയാണ് പഠനം നടത്തിയത്. ഇത് ലൈംഗിക ഹോര്‍മോണുകളുടെ അളവ് വര്‍ധിപ്പിക്കുന്നതായും, പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വര്‍ധിക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ പഠനം ആവശ്യമാണെന്നും, സൂര്യപ്രകാശം ഏല്‍ക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്നും ഗവേഷകര്‍ വ്യക്തമാക്കി.

സൂര്യപ്രകാശത്തില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് വികിരണം പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ അളവ് വര്‍ധിപ്പിക്കുന്നുണ്ടെന്നും, സസ്തനികളിലെ ലൈംഗികതയിലും ഹോര്‍മോണ്‍ നിയന്ത്രണത്തിലും പങ്ക് വഹിക്കുന്നുണ്ടെന്നും ഗവേഷകര്‍ക്ക് വര്‍ഷങ്ങളായി അറിയാവുന്നതാണെന്ന് പഠനസംഘത്തിലുള്ള പ്രൊഫസര്‍ കാര്‍മിറ്റ് ലെവി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button