Latest NewsNewsInternational

ജീവന്‍ വരെ നഷ്ടപ്പെട്ടേക്കാം എന്ന് അറിഞ്ഞുകൊണ്ട് മകളുടെ കുഞ്ഞിന് ജന്മം നല്‍കി 53കാരിയായ അധ്യാപിക

മകള്‍ ഇന്‍ഗ്രിഡിന് ആരോഗ്യ കാരണങ്ങളാല്‍ ഗര്‍ഭധാരണം പാടില്ലെന്ന് ഡോക്ടര്‍മാര്‍ വിലക്കിയിരുന്നു

ബ്രസീല്‍: മകളുടെ ജീവന്‍ രക്ഷിക്കാന്‍ അവളുടെ കുഞ്ഞിന് ജന്മം നല്‍കി മാതാവ്. 29 കാരിയായ മകളെ രക്ഷിക്കാന്‍ 53 വയസുളള മാതാവ് കൃത്രിമ ഗര്‍ഭധാരണത്തിലൂടെയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ബ്രസീലിലെ സാന്ത സതറിന സംസ്ഥാനത്താണ് സംഭവം. അധ്യാപികയാണ് ഐ വി എഫ് ചികിത്സയിലൂടെ ഗര്‍ഭം ധരിച്ച റോസിലിയ. മകള്‍ ഇന്‍ഗ്രിഡിന് ആരോഗ്യ കാരണങ്ങളാല്‍ ഗര്‍ഭധാരണം പാടില്ലെന്ന് ഡോക്ടര്‍മാര്‍ വിലക്കിയിരുന്നു. ഗര്‍ഭം ധരിച്ചാല്‍ ജീവന്‍ തന്നെ അപകടത്തിലാകുമെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്.

എന്നാല്‍ ഒരു കുഞ്ഞ് വേണമെന്ന അതിയായ ആഗ്രഹത്തിലായിരുന്നു മകള്‍ ഇന്‍ഗ്രിഡും ഭര്‍ത്താവ് ഫാബിയാനോ ഷാവേസും. ഈ സാഹചര്യത്തില്‍ മകളും മരുമകനും ദുഃഖിച്ചിരിക്കെയാണ് റോസിലിയ മകളെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. പ്രായമായതിനാല്‍ ജീവന്‍ വരെ നഷ്ടപ്പെട്ടേക്കാം എന്ന് അറിഞ്ഞുകൊണ്ടും പൂര്‍ണമനസോടെയുമാണ് 53 കാരി മകളുടെ ആഗ്രഹം സഫലമാക്കാന്‍ തയാറായത്. ഓഗസ്റ്റ് 19നാണ് പേര മകള്‍ മരിയ ക്ലാരയ്ക്ക് അമ്മൂമ്മ ജന്മം നല്‍കിയത്.

മകള്‍ ഇന്‍ഗ്രിഡും ഭര്‍ത്താവും പ്രസവത്തിന് സാക്ഷികളായി. സ്വപന സാക്ഷാത്കാരമാണ് ഉണ്ടായതെന്നും പിതാവായതിന്റെ സന്തോഷം വളരെ അധികമാണെന്നും ഫാബിയാനോ ഷാവേസ് പറഞ്ഞു. കൃത്രിമ ഗര്‍ഭധാരണത്തിനും ചികിത്സാ ചെലവുകള്‍ക്കുമായി 5000 പൗണ്ടാണ് ഈ കുടുംബത്തിന് ചെലവായത്. മറ്റുളളവര്‍ സഹായിച്ചും കോവിഡ് കാലത്ത് മാസ്‌ക് വിറ്റുമൊക്കെയാണ് ഇവര്‍ ഇതിനായി തുക സമാഹരിച്ചത്. മാതാവിന്റെ സ്നേഹം പറഞ്ഞറിയിക്കാനാവാത്തതാണെന്ന് മകള്‍ ഇന്‍ഗ്രിഡ് പറഞ്ഞു. 2014ല്‍ മകള്‍ക്ക് ഗര്‍ഭധാരണം പാടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചപ്പോഴേ താനും മകളും കൃത്രിമ ഗര്‍ഭധാരണത്തെ കുറിച്ച് ആലോചിച്ചിരുന്നുവെന്ന് റോസിലിയ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button