COVID 19Latest NewsNewsBahrainGulf

സ്പുട്നിക് വാക്സിന്‍ ബൂസ്റ്റര്‍ ഡോസിന് അനുമതി നല്‍കി ബഹ്‌റൈന്‍

മനാമ : സ്പുട്നിക് വാക്സിന്‍ ബൂസ്റ്റര്‍ ഡോസിന് അനുമതി നല്‍കി ബഹ്‌റൈന്‍. നാഷണല്‍ കോവിഡ് ടാസ്ക് ഫോഴ്സ് കഴിഞ്ഞ ദിവസമാണ് ഈ അറിയിപ്പ് പുറത്തുവിട്ടത്. സ്പുട്നിക് വാക്സിന്‍ രണ്ടാം ഡോസ് എടുത്ത് ആറ് മാസം പൂര്‍ത്തിയായവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുക. ആരോഗ്യ മന്ത്രാലയത്തിലെ പ്രത്യേക വാക്സിനേഷന്‍ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനത്തിന് അംഗീകാരം നല്‍കിയത്.

Read Also : കളരി അഭ്യസിക്കാൻ എത്തിയ പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കളരിഗുരുക്കൾ അറസ്റ്റിൽ  

18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായിരിക്കും ബൂസ്റ്റര്‍ ഡോസ് ലഭിക്കുക. ലോകത്തുതന്നെ ആദ്യമായാണ് സ്‍പുട്നിക് വാക്സിന്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള തീരുമാനം ഒരു രാജ്യം കൈക്കൊള്ളുന്നത്.

ബൂസ്റ്റര്‍ ഡോസിന് യോഗ്യരായവര്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റായ http://healthalert.gov.bh വഴിയോ BeAware മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button