Latest NewsKeralaNewsIndia

സംസ്ഥാനത്ത് ‘നിപ’ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ്

തിരുവനന്തപുരം : സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. കോഴിക്കോട് മരിച്ച പന്ത്രണ്ട് വയസുകാരനാണ് നിപ സ്ഥിരീകരിച്ചത്. പൂനെയിലെ വൈറോളജി ലാബില്‍ നടത്തിയ മൂന്ന് പരിശോധനകളിലും നിപ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു.

Read Also : നവംബർ മുതൽ നാൽപ്പതോളം സ്മാർട്ട് ഫോൺ മോഡലുകളിൽ വാട്ട്സ്ആപ്പ് പ്രവർത്തിക്കില്ല : ഫോണുകളുടെ ലിസ്റ്റ് കാണാം 

ഇന്നലെ രാത്രി വൈകിയാണ് പരിശോധന ഫലം വന്നത് . തുടര്‍ന്ന് മന്ത്രിമാര്‍ ഉള്‍പ്പെടയുള്ളവര്‍ പങ്കെടുത്ത ഉന്നതതല യോഗം ചേര്‍ന്നു. പ്രത്യേക സംഘത്തെ രൂപീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വീണാ ജോർജ്ജ് മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടിക്ക് നേരത്തെ കൊവിഡ് ബാധിച്ചിരുന്നു. പനി മാറാഞ്ഞതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന കുട്ടിയെ രണ്ട് ദിവസം മുമ്പാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചയോടെ കുട്ടി മരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button